ETV Bharat / city

പെര്‍മിറ്റില്ലാതെ പാര്‍ക്ക് ചെയ്ത ബസിനുള്ളില്‍ മദ്യപാനം; പരാതിപ്പെട്ടിട്ടും നടപടിയില്ല - പെര്‍മിറ്റില്ലാതെ പാര്‍ക്ക് ചെയ്ത ബസിനുള്ളില്‍ മദ്യപാനം; നടപടി വേണമെന്ന് ആവശ്യം

നികുതി അടച്ച വാഹനം പാര്‍ക്ക് ചെയ്യുന്നതില്‍ ആര്‍ക്കാണ് പരാതിയെന്ന നിലപാടിലാണ് വാഹന ഉടമകള്‍.

പെര്‍മിറ്റില്ലാതെ പാര്‍ക്ക് ചെയ്ത ബസിനുള്ളില്‍ മദ്യപാനം
author img

By

Published : Aug 22, 2019, 1:42 AM IST

കോട്ടയം: കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ പെര്‍മിറ്റില്ലാതെ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്വകാര്യ ബസ് മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമാകുന്നതായി ആരോപണം. രണ്ട് മാസത്തോളമായി ഈ ബസ്, സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണെന്ന് സമീപത്തെ ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നു. സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള എരുമേലി-വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ഹരിശ്രീ എന്ന ബസാണ് , ഇത്തരത്തില്‍ സാമൂഹ്യവിരുദ്ധര്‍ക്ക് താവളമാക്കാന്‍ അവസരം ഒരുക്കുന്നത്. വൈകുന്നേരങ്ങളില്‍ ബസിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവാണെന്നും ഓട്ടോഡ്രൈവര്‍മാര്‍. ഇത് സംബന്ധിച്ച് നഗരസഭയിലും മോട്ടോര്‍വാഹന വകുപ്പിലും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.

പെര്‍മിറ്റില്ലാതെ പാര്‍ക്ക് ചെയ്ത ബസിനുള്ളില്‍ മദ്യപാനം; പരാതിപ്പെട്ടിട്ടും നടപടി ഇല്ല

നികുതി അടച്ച വാഹനം പാര്‍ക്ക് ചെയ്യുന്നതില്‍ ആര്‍ക്കാണ് പരാതിയെന്ന നിലപാടിലാണ് വാഹന ഉടമകള്‍. പാലായില്‍ ഈ കഴിഞ്ഞ പ്രളയത്തിന് ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ ബസിനുള്ളില്‍ കുട്ടികള്‍ കുടുങ്ങിയതായും പരാതി ഉയര്‍ന്നിരുന്നു. ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ബസ് സ്റ്റാന്‍ഡില്‍ നിന്നും ഈ ബസ് മാറ്റുകയോ വാതിലുകള്‍ അടക്കാനുള്ള നടപടി സ്വീകരിക്കുകയോ വേണമെന്ന് ഓട്ടോഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു.

Intro:Body:കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ അധികമാരുമറിയാതെ മദ്യം കഴിക്കാനുള്ള സൗകര്യം മാസങ്ങളായി പ്രവര്‍ത്തിക്കുന്നു. പെര്‍മിറ്റ് ഇല്ലാത്തതിനാല്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്വകാര്യ ബസാണ് മദ്യപാനികള്‍ക്കും മറ്റ് സാമൂഹ്യവിരുദ്ധര്‍ക്കും താവളമാകുന്നത്. വാതില്‍ തുറന്നുകിടക്കുന്നതിനാല്‍ ഇത്തരക്കാര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുകയാണ്.

2 മാസത്തോളമായി ബസ് ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുകയാണെന്ന് സ്റ്റാന്‍ഡ് പരിസരത്തെ ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നു. എരുമേലി വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ഹരിശ്രീ ബസാണ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കപ്പെട്ടപോലെ കിടക്കുന്നത്. വൈകുന്നരമാകുമ്പോള്‍ ബസിനുള്ളില്‍ മദ്യവുമായെത്തി സേവിക്കുന്നവര്‍ ധാരാളമുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് നഗരസഭയിലും മോട്ടോര്‍വാഹന വകുപ്പിലും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല.

ഈ മാസം ആദ്യം പാലായില്‍വെള്ളം ഉയര്‍ന്നപ്പോള്‍ ഈ ബസിനുള്ളില്‍ കുട്ടികള്‍ കയറി കുടുങ്ങുകയും ചെയ്തിരുന്നു. വാഹനത്തിനുള്ളില്‍ നിറയെ മദ്യക്കുപ്പികള്‍ നിരന്നുകിടക്കുകയാണ്. ബസിനുള്ളില്‍ ചീട്ടുകളിയും പതിവാണെന്ന് പറയപ്പെടുന്നു. നികുതി അടച്ച വാഹനം പാര്‍ക്ക് ചെയ്തതില്‍ ആര്‍ക്കാണ് പരാതിയെന്നാണ് വാഹനഉടമസ്ഥര്‍ നിലപാടെടുത്തതെന്നും ആക്ഷേപമുണ്ട്. ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന സ്റ്റാന്‍ഡില്‍ അനാഥമായ ഈ ബസ് മാറ്റുകയോ വാതിലുകള്‍ അടയ്ക്കാനുള്ള നടപടി സ്വീകരിക്കുകയോ വേണമെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു.

ബൈറ്റ്- മനോജ് (ഓട്ടോ ഡ്രൈവര്)Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.