ETV Bharat / city

കൊച്ചിയിൽ കുറ്റകൃത്യങ്ങൾക്ക് അറുതിയില്ല; വൈറ്റിലയിൽ യുവാവിന് കുത്തേറ്റു, പ്രതി പിടിയിൽ

author img

By

Published : Sep 28, 2022, 11:51 AM IST

വൈറ്റില സ്വദേശി അഖിലിനാണ് ബിയർ കുപ്പി ഉപയോഗിച്ച് കുത്തേറ്റത്.

വൈറ്റിലയിൽ യുവാവിന് കുത്തേറ്റു  എറണാകുളത്ത് യുവാവിന് കുത്തേറ്റു  കൊച്ചിയിൽ അതിക്രമങ്ങൾ വർധിക്കുന്നു  എറണാകുളം ലഹരി കേസ്  young man was stabbed in vyttila  വൈറ്റില സ്വദേശി അഖിലിന് കുത്തേറ്റു  Kochi crime
കൊച്ചിയിൽ കുറ്റകൃത്യങ്ങൾക്ക് അറുതിയില്ല; വൈറ്റിലയിൽ യുവാവിന് കുത്തേറ്റു, പ്രതി പിടിയിൽ

എറണാകുളം: മദ്യലഹരിയിലായിരുന്ന യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. വൈറ്റില സ്വദേശി അഖിലിനാണ് ബിയർ കുപ്പി ഉപയോഗിച്ച് കുത്തേറ്റത്. പ്രതി തമ്മനം സ്വദേശി ഫെബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്‌ച(27.09.2022) രാത്രിയാണ് സംഭവം നടന്നത്.

കൊച്ചി നഗരത്തിൽ ഒന്നര മാസത്തിനിടെ അര ഡസൻ കൊലപാതകങ്ങളാണ് നടന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടുമൊരു കത്തിക്കുത്തുണ്ടായത്. കൊലപാതകങ്ങളെല്ലാം നിസാരമായ കാരണങ്ങളെ തുടർന്നുള്ള വാക്ക് തർക്കങ്ങളിലൂടെയാണ് സംഭവിച്ചതെന്നും ഇവയൊന്നും ആസൂത്രിതമല്ലെന്നുമാണ് പൊലീസ് പറയുന്നത്.

ലഹരിയുടെ സ്വാധീനവും ആക്രമണങ്ങളിലേക്ക് നയിക്കുന്നതിന് പ്രധാന ഘടകമാണ്. ഭൂരിഭാഗം കേസുകളിലും പ്രതികളെ പിടിച്ചെങ്കിലും ചില കേസുകളിൽ പ്രതികൾ ഇപ്പോഴും ഒളിവിലാണ്. രാത്രി കാലങ്ങളിൽ നടക്കുന്ന ഇത്തരം ആക്രമണ സംഭവങ്ങളെ തുടർന്ന് ജനങ്ങളും ഭയത്തിലാണ്.

ആക്രമണങ്ങൾ തടയാൻ കർശന നടപടി സ്വീകരിച്ചുവെന്ന് പൊലീസ് പറയുമ്പോഴും ഇത്തരം സംഭവങ്ങൾ നിരന്തരം ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് ഉൾപ്പടെയുളള സംഘടനകൾ ഈ വിഷയത്തിൽ പൊലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.