ETV Bharat / city

കാട്ടാന ആക്രമണം : കുട്ടമ്പുഴ പഞ്ചായത്തിൽ വ്യാപക കൃഷിനാശം - koodampuzha panchayath news

ഒരാഴ്ചയിലേറെയായി ആനക്കൂട്ടം രാത്രി പതിവായി എത്തി കൃഷി നശിപ്പിക്കുകയാണെന്ന് പ്രദേശവാസികൾ

കാട്ടാന ആക്രമണം വാർത്ത  കാട്ടാന ആക്രമണം  കുട്ടമ്പുഴ പഞ്ചായത്തിൽ കാട്ടാന ആക്രമണം  ഒന്നാംപാറയിൽ കാട്ടാനക്കൂട്ടം  Wild elephant attack news  Wild elephant attack  Wild elephant attack news  koodampuzha panchayath news  koodampuzha panchayath
കാട്ടാന ആക്രമണം; കുട്ടമ്പുഴ പഞ്ചായത്തിൽ വ്യാപക കൃഷിനാശം
author img

By

Published : Sep 30, 2021, 10:00 PM IST

എറണാകുളം : കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലയായ ഒന്നാംപാറയിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ വ്യാപക കൃഷിനാശം. ഒരാഴ്ചയിലേറെയായി ആനക്കൂട്ടം രാത്രി പതിവായി എത്തുന്നുണ്ടെന്നും വിളകള്‍ നശിപ്പിക്കുകയാണെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു.

ബഹളം വച്ച് ആനയെ ഓടിക്കാൻ ശ്രമിച്ചാലും നേരം വെളുക്കുവോളം ഇവ കൃഷിയിടത്തിൽ തുടരുമെന്നും കർഷകർ പറയുന്നു. ജോൺസൺ മേമടത്തിലിന്‍റെ ഒന്നരയേക്കറോളം വരുന്ന കൃഷിയിടം കാട്ടാനക്കൂട്ടം തിന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചു.

കാട്ടാന ആക്രമണം; കുട്ടമ്പുഴ പഞ്ചായത്തിൽ വ്യാപക കൃഷിനാശം

ALSO READ: മഴ വീണ്ടും വരുന്നു, നാളെ മുതല്‍ ശക്തമാകും: ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

കൃഷിയിടത്തിലെ റബർ, തെങ്ങ്, കൂവ, കുരുമുളക്, കയ്യാലക്കെട്ടുകൾ എന്നിവയാണ് കാട്ടാനക്കൂട്ടമെത്തി പിഴുതും പറിച്ചും കളഞ്ഞത്. കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും നിരന്തരമായി ഉണ്ടാകുന്ന കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ഉടമ ജോൺസൺ ആവശ്യപ്പെട്ടു.

വന്യമൃഗശല്യം രൂക്ഷമായിട്ടും അനങ്ങാപ്പാറ നയം തുടരുന്ന സർക്കാരിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് സ്ഥലം സന്ദർശിച്ച ശേഷം യുഡിഎഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.