എറണാകുളം: ലൈഫ് മിഷൻ വടക്കാഞ്ചേരി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ എം. ശിവശങ്കറിനെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും. രാവിലെ പത്ത് മുതൽ വൈകുന്നരം അഞ്ച് വരെ ജയിലിൽ ചോദ്യം ചെയ്യാനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയത്. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കർ. അതേസമയം തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക എൻ.ഐ കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി സരിത്ത്, അഞ്ചാം പ്രതി റമീസ് , ആറാം പ്രതി ജലാൽ, പന്ത്രണ്ടാം പ്രതി മുഹമ്മദലി, പതിമൂന്നാം പ്രതി ഷറഫുദീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുക. സ്വർണ്ണക്കടത്ത് കേസിലെ പത്തു പ്രതികൾക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
ശിവശങ്കറിനെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും - ലൈഫ് മിഷൻ അഴിമതി വാര്‍ത്തകള്‍
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക എൻ.ഐ കോടതി ഇന്ന് പരിഗണിക്കും.