എറണാകുളം: ക്യാമ്പസുകളിൽ യുവതി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന സിപിഎം ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനം ഭരിക്കുന്ന പാർട്ടി ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്നും ഗൗരവമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കാൻ പാർട്ടിക്കും സർക്കാരിനും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിവദാസൻ നായരുടെ മറുപടി തൃപ്‌തികരമായതിനാലാണ് സസ്‌പെൻഷൻ പിൻവലിച്ചതെന്നും വിഡി സതീശൻ വ്യക്തമാക്കി. കൂടാതെ വ്യാജ പട്ടയ കേസിൽ ആരോപണ വിധേയരായവർക്ക് വേണ്ടി മാത്യു കുഴൽ നാടൻ ഹാജരായെന്ന പരാതി പരിശോധിക്കുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: ശിവദാസന്‍ നായര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് കെ.പി.സി.സി