ETV Bharat / city

ഈ ബാങ്കില്‍ പണം മാത്രമല്ല, പഴവും പച്ചക്കറിയും സ്വീകരിക്കും, പകരം ചിപ്‌സ് നല്‍കും

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ കൃത്യമായ വില ലഭിക്കാതെ വന്നപ്പോഴാണ് ബാങ്കിന്‍റെ നേതൃത്വത്തില്‍ ചിപ്‌സ് നിർമാണം അടക്കം ആരംഭിച്ചത്. ഇതിനായി മൈലൂരിൽ വ്യവസായ കേന്ദ്രവും ആരംഭിച്ചു. വെളിച്ചെണ്ണ, ഡി ഹൈഡ്രേഷൻ തുടങ്ങിയ മാര്‍ഗങ്ങളാണ് ഉല്‍പ്പന്നങ്ങള്‍ വറുക്കാനും ഉണക്കാനുമായി ഉപയോഗിക്കുന്നത്.

author img

By

Published : Sep 10, 2020, 9:20 PM IST

ചിപ്‌സ്‌  varappetti Co-operative Bank  വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്  കര്‍ഷകര്‍ വാര്‍ത്തകള്‍  കോതമംഗലം വാര്‍ത്തകള്‍  farmers issue news
ചിപ്‌സുണ്ടാക്കുന്ന ബാങ്ക്; അതാണ് വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്

എറണാകുളം: വിളകൾക്ക് വിലയില്ലെങ്കില്‍ വാരപ്പെട്ടിയിലേക്ക് വരൂ, പണം മാത്രമല്ല ചിപ്‌സും വെളിച്ചെണ്ണയും ചക്കയും പൈനാപ്പിളും ഉണക്കിയെടുത്ത വ്യത്യസ്ത വിഭവങ്ങളുമായി മടങ്ങാം. ഏത്തപ്പഴം, ചക്കപ്പഴം, പൈനാപ്പിൾ എന്നിവയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കുകയാണ് കോതംമംഗലം വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ കൃത്യമായ വില ലഭിക്കാതെ വന്നപ്പോഴാണ് ബാങ്കിന്‍റെ നേതൃത്വത്തില്‍ ചിപ്‌സ് നിർമാണം അടക്കം ആരംഭിച്ചത്. ഇതിനായി മൈലൂരിൽ വ്യവസായ കേന്ദ്രവും ആരംഭിച്ചു. വെളിച്ചെണ്ണ, ഡി ഹൈഡ്രേഷൻ തുടങ്ങിയ മാര്‍ഗങ്ങളാണ് ഉല്‍പ്പന്നങ്ങള്‍ വറുക്കാനും ഉണക്കാനുമായി ഉപയോഗിക്കുന്നത്. സാധാരണ വറുത്തെടുക്കുന്ന ഉപ്പേരിയിലുള്ള എണ്ണയുടെ അളവിന്‍റെ 12 ശതമാനം മാത്രമേ ഡി ഹൈഡ്രേഷൻ വഴി വറുത്തെടുക്കുന്ന ഉപ്പേരിയിൽ ഉള്ളു എന്നതിനാൽ ഏത് രോഗികൾക്കും ഇത് ഉപയോഗിക്കാം. പച്ച തേങ്ങ, ചക്ക, കായ്, പൈനാപ്പിൾ എന്നിവയെല്ലാം പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണക്കിയെടുത്ത് പുതിയ ഉൽപ്പന്നമായി വിതരണം ചെയ്യുന്നുണ്ട്.

അതോടൊപ്പം കാർഷിക മേഖലയില്‍ ഉല്‍പ്പാദനം വർധിപ്പിക്കുന്നതിനായി അത്യുൽപാദന ശേഷിയുള്ള ഡബ്ല്യു.സി.ടി ഇനത്തിൽപ്പെട്ട പതിനായിരം തെങ്ങിൻ തൈകൾ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് പരിമിത വിലയ്ക്ക് കൃഷിക്കാർക്ക് നൽകി. അടുത്ത വർഷത്തേക്ക് ആറായിരം വിത്ത് തേങ്ങ പാകി. എല്ലാ മാസവും ചക്ക ലഭ്യമാക്കുന്നതിന് അത്യുല്‍പ്പാനശേഷിയുള്ള വിയറ്റ്നാം ഏർലി ഇനത്തിൽപ്പെട്ട 700 പ്ലാവിൻ തൈകൾ വിതരണം ചെയ്തു. ചാണകം, കോഴി വളം, ആട്ടിൻ കാഷ്ടം എന്നിവ ചേർത്തു കൊണ്ടുള്ള മിശ്രിത വളം നിർമാണം ഉടൻ ആരംഭിക്കും. വിവിധയിനം ശീതളപാനീയത്തിന്‍റെ പ്ലാന്‍റും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. മൈലൂരിൽ ബാങ്ക് വാങ്ങിയ സ്ഥലത്ത് ആറ് മാസം മുമ്പ് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ ശിലാസ്ഥാപനം നടത്തിയ വെള്ളിച്ചെണ്ണ നിർമാണ പ്ലാന്‍റിന്‍റെ പ്രവർത്തനം വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല മോഹനൻ ഉദ്ഘാടനം ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.