എറണാകുളം: ഉത്ര വധക്കേസില്‍ വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതി സൂരജ് എസ് കുമാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അപ്പീലില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഭാര്യ ഉത്രയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് കൊന്ന കുറ്റത്തിന് സൂരജിനെ ഇരട്ട ജീവപര്യന്തത്തിനാണ് വിചാരണക്കോടതി ശിക്ഷിച്ചത്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 13നാണ് കൊല്ലം അഡിഷണൽ സെഷൻസ് കോടതി സൂരജിന് ശിക്ഷവിധിച്ചത്. സമാനതകളില്ലാത്ത ക്രൂരകൃത്യമാണ് സൂരജ് ചെയ്‌തതെന്നാണ് കോടതി നിരീക്ഷിച്ചത്. അതേസമയം കുറ്റം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന ഗണത്തില്‍ വരികയില്ലെന്ന് കോടതി പറഞ്ഞു. അതുകൊണ്ട്‌തന്നെ സൂരജിന് വധശിക്ഷ വിധിച്ചില്ല.
ഇരട്ട ജീവപര്യന്തം വെവ്വേറെ അനുഭവിക്കണമെന്നാണ് വിചാരണക്കോടതി വിധിച്ചത്. പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊന്നതിന് പത്ത് വര്‍ഷവും തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷവും അങ്ങനെ പതിനേഴ് വര്‍ഷം ആദ്യം ശിക്ഷ അനുഭവിക്കണം. അതിന് ശേഷമാണ് ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച് തന്നെ കൊല്ലാന്‍ ശ്രമിച്ചതിനുള്ള ജീവപര്യന്തം ആരംഭിക്കുക.
ALSO READ:യുവതിയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് ജീവനക്കാരൻ അറസ്റ്റിൽ