കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ച സർവകലാശാല വൈസ് ചാൻസിലർമാരുടെ യോഗം ഇന്ന് കൊച്ചിയിൽ ചേരും. മാർക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണർ യോഗം വിളിച്ചു ചേർക്കുന്നത്.
മാർക്ക് ദാന പ്രശ്നത്തിൽ ഗവർണറുടെ അതൃപ്തി വിസിമാരെ ഇന്നത്തെ യോഗത്തിൽ നേരിട്ട് അറിയിക്കുമെന്നാണ് കരുതുന്നത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായ ശേഷം നടക്കുന്ന വിസിമാരുടെ ആദ്യത്തെ യോഗമാണ് ഇന്ന് കൊച്ചിയിൽ ചേരുന്നത്.
പരീക്ഷകളുടെ വിശ്വാസ്യത നിലനിർത്തുന്ന കാര്യത്തിൽ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും സർവ്വകലാശാല സിൻഡിക്കേറ്റ് അധികാര പരിധിക്കപ്പുറം പ്രവർത്തിച്ചുവെന്ന് മനസ്സിലാക്കി സ്വയം തിരുത്തിയെന്നും ഗവർണർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ വിഷയത്തിൽ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ പരസ്യമായ താക്കീതും നൽകിയിരുന്നു.