ETV Bharat / city

കൊട്ടിയിറങ്ങി പരസ്യ പ്രചാരണം, തൃക്കാക്കരയില്‍ വിജയ പ്രതീക്ഷയോടെ മുന്നണികൾ - ഡോ ജോ ജോസഫ്

ഫ്ലാഷ് മോബും, ബാന്‍റ് മേളവും, ആട്ടവും പാട്ടുമായി വലിയ ആരവമുയർത്തിയായിരുന്നു പ്രചാരണം സമാപിച്ചത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിച്ചു  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിന് സമാപനം  Thrikkakara byelection final day campaign  തൃക്കാക്കരയിൽ വിജയ പ്രതീക്ഷയോടെ മുന്നണികൾ  ഡോ ജോ ജോസഫ്  ഉമാ തോമസ്
തൃക്കാക്കരയിലെ പരസ്യ പ്രചാരണത്തിന് കലാശക്കൊട്ടോടെ സമാപനം; വിജയ പ്രതീക്ഷയോടെ മുന്നണികൾ
author img

By

Published : May 29, 2022, 8:06 PM IST

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ആവേശകരമായ കലാശക്കൊട്ടോടെ സമാപനം. മൂന്ന് മുന്നണി സ്ഥാനാർഥികളുടേയും റോഡ് ഷോകളാണ് ഇന്ന് പ്രധാനമായും സംഘടിപ്പിച്ചത്. റോഡ് ഷോകൾ തൃക്കാക്കരയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം അഞ്ച് മണിയോടെ പാലാരിവട്ടം ജംഗ്ഷനിൽ സമാപിക്കുകയായിരുന്നു. ഫ്ലാഷ് മോബും, ബാന്‍റ് മേളവും, ആട്ടവും പാട്ടുമായി വലിയ ആരവമുയർത്തിയായിരുന്നു പ്രചാരണം സമാപിച്ചത്.

തൃക്കാക്കരയിലെ പരസ്യ പ്രചാരണത്തിന് കലാശക്കൊട്ടോടെ സമാപനം; വിജയ പ്രതീക്ഷയോടെ മുന്നണികൾ

കലാശക്കൊട്ടിൽ ആയിരങ്ങളാണ് പങ്കെടുത്തത്. പ്രചാരണ രംഗത്ത് മൂന്ന് മുന്നണികളും പതിനെട്ടടവും പയറ്റിയതോടെ അക്ഷാരാർഥത്തിൽ പ്രചാരണം തൃക്കാക്കര പൂരമായി മാറുകയായിരുന്നു. പരമ്പരാഗത കോൺഗ്രസ് മണ്ഡലമായ തൃക്കാക്കരയിൽ അട്ടിമറി വിജയമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരും, എംഎൽഎമാരും മണ്ഡലത്തിൽ ക്യാമ്പ് ചെയ്തായിരുന്നു പ്രചാരണം നയിച്ചത്. മന്ത്രിമാർ വരെ വീടുകൾ തോറും കയറി ഇറങ്ങി വോട്ടഭ്യർഥിക്കുന്നതിനും തൃക്കാക്കര സാക്ഷിയായി.

ഡോക്‌ടറെ ഇറക്കി എൽഡിഎഫ്: തൃക്കാക്കരയുടെ വികസനത്തിന് ഭരണക്ഷി എംഎൽഎ മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ഇടതുമുന്നണി ശ്രമിച്ചത്. പ്രശസ്‌ത ഹൃദ്രോഗ വിദഗ്‌ദനായ ഡോ ജോ ജോസഫിനെ ഇറക്കി രാഷ്ട്രീയത്തിനതീമായി വോട്ടുകൾ സമാഹരിച്ച് വിജയിച്ചു കയറാമെന്നാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടൽ. വികസനം ചർച്ച ചെയ്യപ്പെടണമെന്ന് പറഞ്ഞ് ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രചാരണം വിവാദങ്ങളിൽ മുങ്ങിത്താഴുന്നതിനും തൃക്കാക്കര സാക്ഷിയായി.

കോട്ട സംരക്ഷിക്കാൻ യുഡിഎഫ്: തങ്ങളുടെ പൊന്നാപുരം കോട്ടയിൽ ഇത്തവണയും കോൺഗ്രസ് സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. കോൺഗ്രസ് സ്ഥാനാർഥികളെ മാത്രം വിജയിപ്പിച്ചിട്ടുള്ള തൃക്കാക്കരയിൽ പി.ടി തോമസിന്‍റെ ഭാര്യ ഉമാ തോമസിലൂടെ മണ്ഡലം നിലനിർത്താൻ കഴിയുമെന്നാണ് ഐക്യ ജനാധിപത്യ മുന്നണി പ്രതീക്ഷിക്കുന്നത്.

കെ-റെയിൽ കടന്ന് പോകുന്ന തൃക്കാക്കരയിൽ നടക്കുന്ന തെരെഞ്ഞെടുപ്പിൽ ജനങ്ങൾ കെ-റെയിലിനെതിരെ വിധിയെഴുതുമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. തൃക്കാക്കരയുടെയും കൊച്ചിയുടെയും വികസനത്തിന് നാളിതുവരെ ഒന്നും ചെയ്യാത്തവരാണ് ഇടതുമുന്നണിയെന്നും യുഡിഎഫ് ആരോപിക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിച്ച യുഡിഎഫ് പ്രചാരണത്തിന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ, എ.കെ.ആന്‍റണി, കെ.സി.വേണുഗോപാൽ ഉൾപ്പടെയുള്ള മുഴുവൻ നേതാക്കളും രംഗത്തിറങ്ങിയിരുന്നു.

തീരാതെ വിവാദങ്ങൾ: തൃക്കാക്കരയിലെ ജനങ്ങൾക്ക് തെറ്റ് തിരുത്താനുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അന്തരിച്ച പി.ടി.തോമസിനെ അപമാനിച്ചതാണെന്ന പ്രചാരണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തിറങ്ങി. അതേസമയം മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്‍റെ 'പട്ടി' പ്രയോഗം ഇടതുമുന്നണിയും പ്രചാരണ ആയുധമാക്കി. തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണെന്ന പ്രചാരണത്തിൽ തുടങ്ങി ഇടതുമുന്നണി സ്ഥാനാർഥിയുടെ വ്യാജ വീഡിയോ പ്രചാരണം വരെ എത്തി നിൽക്കുകയാണ് വിവാദങ്ങൾ.

പിസി ജോർജിന്‍റെ വരവ്: പ്രചാരണ രംഗത്ത് അവസാനമായി ഇറങ്ങിയ ബി.ജെ.പി മണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്നു. പി.സി.ജോർജിന്‍റെ വിദ്വേഷ പ്രസംഗത്തെ തുടർന്നുള്ള അറസ്റ്റും, ആലപ്പുഴ പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി വിദ്വേഷ മുദ്രവാക്യം വിളിച്ചതും പ്രധാന ചർച്ച വിഷയമാക്കിയാണ് ബി.ജെ.പി പ്രചാരണം നടത്തിയത്. തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിവസം പൊലീസിനെയും, ഭരണമുന്നണിയെയും വെല്ലുവിളിച്ച് ബിജെപി പ്രചാരണത്തിന്‍റെ പ്രധാന മുഖമായി പി.സി ജോർജ് മണ്ഡലത്തിൽ നിറഞ്ഞു നിന്നു.

കഴിഞ്ഞ തവണ കുറഞ്ഞ വോട്ട് വിഹിതം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എൻ. രാധാകൃഷ്‌ണനിലൂടെ നില മെച്ചപ്പെടുത്താമെന്നാണ് കരുതുന്നത്. ട്വന്‍റി ട്വന്‍റിയും എഎപിയും സംയുക്തമായി രൂപീകരിച്ച ജനക്ഷേമ സഖ്യം മത്സര രംഗത്ത് ഇല്ലെന്ന് അറിയിച്ചതോടെ പിന്തുണയ്ക്കായി മൂന്ന് മുന്നണികളും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നതാണ് തൃക്കാക്കരയിൽ കണ്ടത്. തെരഞ്ഞെടുപ്പിന് ഒരു നാൾ മാത്രം ശേഷിക്കെ ആര് ജയിക്കുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്ത സാഹചര്യത്തിലേക്ക് തൃക്കാക്കര മണ്ഡലമെത്തിയെന്നതും ശ്രദ്ധേയമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.