ETV Bharat / city

നിക്ഷേപത്തിനായി കിറ്റക്‌സിനെ ക്ഷണിച്ച് തെലങ്കാന സര്‍ക്കാര്‍

നേരത്തെ തമിഴ്‌നാട് സര്‍ക്കാരും കിറ്റക്‌സ് ഗ്രൂപ്പിനെ വ്യവസായ നിക്ഷേപത്തിനായി ക്ഷണിച്ചിരുന്നു.

author img

By

Published : Jul 3, 2021, 7:29 PM IST

കിറ്റക്‌സ് തെലങ്കാന സര്‍ക്കാര്‍ വാര്‍ത്ത  കിറ്റക്‌സ് വ്യവസായ നിക്ഷേപം തെലങ്കാന വാര്‍ത്ത  കിറ്റക്‌സ് തെലങ്കാന മന്ത്രി കെടി രാമറാവു വാര്‍ത്ത  കിറ്റക്‌സ് സാബു ജേക്കബ് വാര്‍ത്ത  kitex investment news  kitex latest news  kitext telengana news  kitext industrial investment telengana news  kitext telengana kt ramarao news
നിക്ഷേപത്തിനായി കിറ്റക്‌സിനെ ക്ഷണിച്ച് തെലങ്കാന സര്‍ക്കാര്‍

എറണാകുളം: കിറ്റക്‌സ് ഗ്രൂപ്പിന് വ്യവസായം തുടങ്ങാൻ തെലങ്കാന സര്‍ക്കാരിന്‍റെയും ക്ഷണം. തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവുവാണ് കിറ്റക്‌സിനെ നിക്ഷേപത്തിന് ക്ഷണിച്ച് കൊണ്ട് സന്ദേശമയച്ചത്. തെലങ്കാനയുടെ വാഗ്‌ദാനങ്ങള്‍ അറിയിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രജ്ജനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചുവെന്നും കിറ്റക്‌സ് ഗ്രൂപ്പ് വ്യക്തമാക്കി.

കേരളത്തിലെ 3,500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തെലങ്കാനയുടെയും ക്ഷണം. കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാരും കിറ്റക്‌സിനെ വ്യവസായ നിക്ഷേപത്തിനായി ക്ഷണിച്ചിരുന്നു.

കിറ്റക്‌സിന്‍റെ പിന്മാറ്റം

കൊച്ചിയില്‍ 2020 ജനുവരിയില്‍ നടന്ന അസെന്‍റ് ആഗോള നിക്ഷേപക സംഗമത്തില്‍ സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും കിറ്റക്‌സ് പിന്മാറുകയാണെന്ന് എംഡി സാബു ജേക്കബ് പ്രഖ്യാപിച്ചിരുന്നു. ഒരു അപ്പാരല്‍ പാര്‍ക്കും കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ അറുന്നൂറോളം പുതുസംരംഭകര്‍ക്ക് അവസരമൊരുക്കുന്ന വ്യവസായ പാര്‍ക്കും നിര്‍മിക്കാനുമുള്ള ധാരണ പത്രത്തില്‍ നിന്നാണ് കിറ്റക്‌സ് പിന്മാറിയത്.

ഒരു മാസത്തിനുള്ളില്‍ 11 തവണയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കിറ്റക്‌സിന്‍റെ യൂണിറ്റുകളില്‍ പരിശോധനയുടെ പേരില്‍ കയറിയിറങ്ങിയതെന്നും നിലവിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ തന്നെ നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും സാബു ജേക്കബ് ആരോപിച്ചിരുന്നു.

Read more: 'ഒരു മാസത്തിനിടെ 11 തവണ പരിശോധന'; 3,500 കോടിയുടെ നിക്ഷേപത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് കിറ്റക്‌സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.