ETV Bharat / city

വിദ്യാര്‍ഥി സ്‌കൂൾ ബസിൽ നിന്ന് തെറിച്ചുവീണ സംഭവം : കേസെടുത്ത് ബാലാവകാശ കമ്മീഷൻ - ബാലാവകാശ കമ്മീഷൻ

അല്‍-ഹിന്ദ് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയാണ് സ്‌കൂള്‍ ബസിലെ എമര്‍ജൻസി വാതിലിലൂടെ പുറത്തേക്ക് വീണത്

student falls from school bus in edathala  എടത്തലയില്‍ വിദ്യാര്‍ഥി സ്‌കൂൾ ബസിൽ നിന്ന് വീണു  Child Rights Commission  സ്‌കൂള്‍ ബസില്‍ നിന്ന് വിദ്യാര്‍ഥി തെറിച്ചു വീണു  എല്‍കെജി വിദ്യാര്‍ഥിനി സ്‌കൂൾ ബസിൽ നിന്ന് വീണു  വിദ്യാര്‍ഥിനി ബസില്‍ നിന്ന് തെറിച്ചുവീണു  ബാലാവകാശ കമ്മീഷൻ  വിദ്യാര്‍ഥി സ്‌കൂൾ ബസിൽ നിന്ന് തെറിച്ചു വീണ സംഭവം
എടത്തലയില്‍ വിദ്യാര്‍ഥി സ്‌കൂൾ ബസിൽ നിന്ന് തെറിച്ചു വീണ സംഭവം: കേസെടുത്ത് ബാലാവകാശ കമ്മീഷൻ
author img

By

Published : Sep 2, 2022, 5:32 PM IST

എറണാകുളം : എടത്തലയില്‍ വിദ്യാര്‍ഥിനി എമര്‍ജൻസി വാതിലിലൂടെ തെറിച്ചുവീണ സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ കേസെടുത്തു. നേരത്തെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ വിദ്യാഭ്യാസ ഉപ ഡയറക്‌ടര്‍ക്കും എടത്തല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ക്കും ജില്ല കലക്‌ടര്‍ ഡോ. രേണുരാജ് നിർദേശം നൽകിയിരുന്നു.

സെപ്‌റ്റംബര്‍ ഒന്നിന് വ്യാഴാഴ്‌ച വൈകീട്ട് മൂന്നിന് എടത്തല പേങ്ങാട്ടുശ്ശേരിയിലായിരുന്നു സംഭവം. അല്‍-ഹിന്ദ് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയാണ് സ്‌കൂള്‍ ബസിലെ എമര്‍ജൻസി വാതിലിലൂടെ പുറത്തേക്ക് വീണത്. എതിരെ വന്ന ബസ് പെട്ടെന്ന് നിര്‍ത്തിയതിനാല്‍ അപകടമൊഴിവാകുകയായിരുന്നു. മാധ്യമങ്ങളിലൂടെ വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തത്.

ALSO READ: സ്‌കൂള്‍ ബസില്‍ നിന്ന് വിദ്യാര്‍ഥി റോഡില്‍ തെറിച്ചുവീണ സംഭവം : റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ല കലക്‌ടർ

അതേസമയം ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാൻ സ്‌കൂള്‍ അധികൃതരോ ബസ് ജീവനക്കാരോ തയാറായില്ല എന്നാരോപിച്ച് മാതാപിതാക്കള്‍ എടത്തല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭയപ്പെട്ട കുട്ടിയെ ആശ്വസിപ്പിക്കാനും ബസ് ജീവനക്കാര്‍ തയാറായില്ല എന്നാരോപണമുണ്ട്. വീഴ്‌ചയുടെ ആഘാതത്തില്‍ കുട്ടിയുടെ ദേഹത്ത് ചതവുകളുണ്ടായിട്ടുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.