ETV Bharat / city

കോതമംഗലത്ത് കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടുകളെ തെരുവുനായകൾ കടിച്ചു കൊന്നു

author img

By

Published : Feb 4, 2022, 7:21 PM IST

കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകളിൽ ഒരെണ്ണം ഗർഭിണിയായിരുന്നു.

stray dog attack in kothamangalam  stray dogs kill goats in ernakulam  ആടുകളെ തെരുവുനായകൾ കടിച്ചുകൊന്നു  കോതമംഗലം തെരുവുനായ ആക്രമണം  തെരുവുനായ ആട് ആക്രമണം
കോതമംഗലത്ത് കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടുകളെ തെരുവുനായകൾ ചേർന്ന് കടിച്ചുകൊന്നു

എറണാകുളം: കോതമംഗലം കീരംപാറയില്‍ രണ്ട് ആടുകളെ എട്ട് തെരുവുനായകൾ ചേർന്ന് കടിച്ചു കൊന്നു. വെളിയേൽച്ചാൽ സ്വദേശി ജോബി സെബാസ്റ്റ്യന്‍റെ ആടുകളെയാണ് തെരുവുനായകൾ ചേർന്ന് കൊന്നത്. കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകളിൽ ഒരെണ്ണം ഗർഭിണിയായിരുന്നു.

കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടുകളെ തെരുവുനായകള്‍ കടിച്ചുകൊന്നു

രണ്ടു ദിവസം മുൻപ് പ്രദേശത്തെ മറ്റൊരു വീട്ടിലും തെരുവുനായ ആക്രമണത്തിൽ ആട് ചത്തിരുന്നു. പുന്നേക്കാട് ടൗണിലും വെളിയേൽ ചാൽ പ്രദേശത്തും തെരുവുനായ ആക്രമണം രൂക്ഷമായിട്ടുണ്ട്.

പകലും രാത്രിയും കൂട്ടമായാണ് നായകള്‍ എത്തുന്നത്. കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഭീതിയോടെയാണ് ഈ പ്രദേശങ്ങളിൽ സഞ്ചരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

Also read: മുറിയടച്ച് വിവസ്‌ത്രയാക്കി നിരന്തരം മർദനം; നാലാം ക്ലാസുകാരിക്ക് ട്യൂഷൻ അധ്യാപികയുടെ ചൂരൽ പ്രയോഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.