ETV Bharat / city

ആവശ്യപ്പെട്ട രേഖകള്‍ കൈമാറിയില്ല ; കെ റെയിലിനെതിരെ വിമര്‍ശനവുമായി റെയില്‍വേ മന്ത്രാലയം - സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ

സിൽവർലൈൻ പദ്ധതിയുടെ ഡിപിആര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കെ റെയില്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം ഹൈക്കോടതിയില്‍. ഡിപിആർ സംബന്ധിച്ച മുൻ നിലപാടിൽ മാറ്റമുണ്ടോയെന്നറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു

railway ministry against k rail  k rail  silverline project  railway criticise k rail  silverline project dpr  railway kerala high court  കെ റെയില്‍  സില്‍വര്‍ലൈന്‍ പദ്ധതി  റെയില്‍വേ  കെ റെയിലിനെതിരെ റെയില്‍വേ  റെയില്‍വേ മന്ത്രാലയം കെ റെയില്‍ വിമര്‍ശനം  റെയിൽവേ മന്ത്രാലയം ഹൈക്കോടതിയിൽ  സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ  ഹൈക്കോടതി
ആവശ്യപ്പെട്ട രേഖകള്‍ കൈമാറിയില്ല; കെ റെയിലിനെതിരെ വിമര്‍ശനവുമായി റെയില്‍വേ മന്ത്രാലയം
author img

By

Published : Sep 25, 2022, 8:42 PM IST

എറണാകുളം : സിൽവർലൈൻ പദ്ധതിയിൽ കെ റെയിൽ കോർപറേഷനെതിരെ വിമർശനവുമായി റെയിൽവേ മന്ത്രാലയം ഹൈക്കോടതിയിൽ. സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ സംബന്ധിച്ച മുൻ നിലപാടിൽ മാറ്റമുണ്ടോയെന്നറിയിക്കാൻ റെയിൽവേ മന്ത്രാലയത്തോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നൽകിയ വിശദീകരണത്തിലാണ് കെ റെയിൽ കോർപറേഷൻ രേഖകൾ നൽകുന്നില്ലെന്ന റെയിൽവേ മന്ത്രാലയത്തിന്‍റെ വിമർശനം.

അലൈൻമെന്‍റ്, പദ്ധതിക്കാവശ്യമായി വരുന്ന സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി എന്നീ വിശദാംശങ്ങൾ നൽകിയിട്ടില്ലെന്നാണ് റെയിൽവേ ഹൈക്കോടതിയെ അറിയിച്ചത്. തുടർച്ചയായി കെആർഡിസിഎല്ലിനോട് (കേരള റെയില്‍ ഡവലപ്‌മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ്) രേഖകൾ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നും റെയിൽവേയ്ക്ക് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് മനു നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു. അതിനാല്‍ ഡിപിആർ അപൂർണമാണെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും റെയിൽവേ കോടതിയെ അറിയിച്ചു.

Read More: 'കെ റെയിലിൽ കേന്ദ്രം കൈകഴുകി, സംസ്ഥാന സർക്കാരിന് അനാവശ്യ ധൃതി': തൽസ്ഥിതി ആരാഞ്ഞ് ഹൈക്കോടതി

കെ റെയിലുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കുന്നുണ്ട്. കെ റെയിലിനായി സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും പദ്ധതിയ്ക്ക് സാമ്പത്തികാനുമതി നൽകിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡിപിആർ സമർപ്പിക്കുന്നതിനായിരുന്നു തത്വത്തിൽ അനുമതി നൽകിയതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.