ETV Bharat / city

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്ന് ഷാഫി പറമ്പിൽ എംഎല്‍എ - മുഖ്യമന്ത്രി

പി.ആർ.ഏജൻസികളെ ഉപയോഗിച്ച് 916 ചമയാൻ നോക്കിയ മുഖ്യമന്ത്രി ഇപ്പോൾ മുക്കുപണ്ടമായി മാറിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

shafi parambil against cm on gold smuggling issue  shafi parambil against cm  gold smuggling issue  സ്വര്‍ണക്കടത്ത്  മുഖ്യമന്ത്രി  ഷാഫി പറമ്പില്‍ എംഎല്‍എ
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്ന് ഷാഫി പറമ്പിൽ
author img

By

Published : Jul 6, 2020, 7:58 PM IST

എറണാകുളം: ഡിപ്ലോമാറ്റിക്ക് ചാനൽ വഴി സ്വർണം കടത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. ഈ സംഭവത്തിൽ മുഖ്യമന്ത്രിയുടെ പങ്കാണ് അന്വേഷണത്തിലൂടെ പുറത്ത് വരേണ്ടത്. ഇതിനാണ് ജനങ്ങൾ കാത്തിരിക്കുന്നത്. കേന്ദ്ര ഏജൻസി തന്നെ ഈ കേസ് അന്വേഷിക്കണം. ഒരു ഉദ്യോഗസ്ഥൻ മാത്രം വിചാരിച്ചാൽ ഇത്തരത്തിൽ സ്വർണക്കടത്തിന് കഴിയില്ല. എല്ലാ ഒത്താശയും സർക്കാരാണ് നൽകിയത്. കള്ളക്കടത്ത് പാർസൽ തുറക്കാൻ പാടില്ലെന്ന് കസ്റ്റംസിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും നിർദേശം നൽകിയതായും ഷാഫി പറമ്പിൽ ആരോപിച്ചു.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്ന് ഷാഫി പറമ്പിൽ

പി.ആർ.ഏജൻസികളെ ഉപയോഗിച്ച് 916 ചമയാൻ നോക്കിയ മുഖ്യമന്ത്രി ഇപ്പോൾ മുക്കുപണ്ടമായി മാറി. ഇത്തരം ഇടപാടുകൾക്ക് വേണ്ടിയാണ് ഉപദേശകരെ മുഖ്യമന്ത്രി തീറ്റി പോറ്റുന്നത്. സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഐ.ടി വകുപ്പ് കള്ളക്കടത്തുകാരുടെയും അഴിമതിക്കാരുടെയും ഡെപ്യൂട്ടേഷൻ കേന്ദ്രമായി മാറിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.