ETV Bharat / city

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി

കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്രകുമാറിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.

ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി  നടി ആക്രമിക്കപ്പെട്ട കേസ്  പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്ന് കണ്ണൂർ സ്വദേശിനി  Rape complaint against director Balachandra Kumar  actress assault case  Kannur resident complaint against Balachandra Kumar
സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി
author img

By

Published : Feb 5, 2022, 1:09 PM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. സിനിമ ഗാനരചയിതാവിന്‍റെ കൊച്ചിയിലെ വീട്ടിൽ വച്ച് പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നാണ് പരാതിയിലെ ആരോപണം.

ജോലി വാഗ്‌ദാനം ചെയ്‌ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. അതേ സമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രോസിക്യൂഷൻ സാക്ഷിയായ ബാലചന്ദ്രകുമാറിനെതിരെ പരാതി ഉയർന്നതിൽ കഴമ്പുണ്ടോയെന്ന് പരിശോധിച്ചായിരിക്കും പൊലീസ് തുടർ നടപടി സ്വീകരിക്കുക.

ഡി.ജി.പി തന്നെ കഴിഞ്ഞ ദിവസം ഏറ്റവും വിശ്വസ്‌തനായ സാക്ഷിയായി ബാലചന്ദ്രകുമാറിനെ ഹൈക്കോടതിയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ അതിന് തൊട്ടുപിന്നാലെ പീഡന പരാതിയുമായി ബാലചന്ദ്രകുമാറിനെതിരെ യുവതി രംഗത്ത് എത്തിയത് നിരവധി സംശയങ്ങളാണ് ഉയർത്തുന്നത്.

READ MORE: രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി... നീതി ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയുടെ കത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.