എറണാകുളം: ഓണവിപണി ലക്ഷ്യം വച്ച് ആരംഭിച്ച ഏത്തവാഴ കൃഷിക്ക് തിരിച്ചടിയായി വില കുറവും കാലവസ്ഥ വ്യതിയാനവും. കനത്ത മഴയും കാറ്റും കര്‍ഷകര്‍ക്ക് വന്‍ നാശ നഷ്‌ടമാണ് വരുത്തിവച്ചത്. ഇതോടൊപ്പം ഏത്തക്കായ്ക്ക് വിലയില്ലാതെ വന്നത് കര്‍ഷകരെ കുടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്. സ്വന്തം പുരയിടത്തിലും പാട്ടത്തിനെടുത്ത ഭൂമിയിലും കൃഷി നടത്തിയവര്‍ വലിയ തിരിച്ചടിയാണ് നേരിടുന്നത്.
പലരും ലോൺ എടുത്തും കടം വാങ്ങിയുമാണ് കൃഷി ഇറക്കിയത്. കഴിഞ്ഞവർഷം ഈ സീസണിൽ കിലോക്ക് 40 രൂപ മുതൽ 55 രൂപ വരെ വില ലഭിച്ചിരുന്നു. എന്നാൽ ഈ സീസണിൽ 25 രൂപ മുതൽ 30 രൂപ വരെയേ ലഭിക്കുന്നുള്ളൂ. കൊവിഡ് കാലമായതിനാൽ പല തരത്തിലുള്ള ആഘോഷങ്ങൾക്കും നിയന്ത്രണം വന്നതോടെ എത്തക്കായക്കും ആവശ്യക്കാർ കുറഞ്ഞു. ഇതാണ് വിലയിടിവിന് കാരണമായതെന്നും കർഷകർ പറയുന്നു. ഇന്‍ഷുറൻസ് ഇല്ലാത്തതിനാല്‍ കൃഷി നാശത്തിന് അർഹമായ നഷ്‌ടപരിഹാരം പല കര്‍ഷകര്‍ക്കും കിട്ടില്ല. കൃഷി വകുപ്പ് വഴി ആവശ്യമായ സഹായങ്ങൾ ലഭിച്ചങ്കിൽ മാത്രമേ കടകെണിയിൽ നിന്നും ഇവര്‍ക്ക് രക്ഷപെടാനാകൂ. ഈ കാര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് കർഷകർക്കുള്ളത്.