ETV Bharat / city

പിടിയുടെ പ്രിയതമ, തൃക്കാക്കരയുടെ പ്രിയങ്കരി - യുഡിഎഫിന് റെക്കോഡ് ജയം

ആകെ പോൾ വോട്ടുകളില്‍ 72767 വോട്ടുകൾ നല്‍കിയാണ് ഉമ തോമസിന് തൃക്കാക്കരക്കാർ ചരിത്രജയം സമ്മാനിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ 25015 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷവും ഉമ തോമസിന് സ്വന്തം.

pt thomas and uma thomas thrikkakara by poll results
പിടിയുടെ പ്രിയതമ, ഇനി തൃക്കാക്കരയുടെ പ്രിയങ്കരി
author img

By

Published : Jun 3, 2022, 12:53 PM IST

എറണാകുളം: അപ്രതീക്ഷിതമായിരുന്നില്ല തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ആരാകും എന്ന ചർച്ചകൾ ഉയർന്നുവന്നിരുന്നു. എറണാകുളത്തെ ജില്ലാ നേതാക്കൾ പലരും തൃക്കാക്കരയില്‍ മത്സരിക്കാൻ ഒരുങ്ങിയെങ്കിലും കോൺഗ്രസ് സംസ്ഥാന നേതൃത്വം ഒറ്റപ്പേരിലേക്ക് വളരെ വേഗം എത്തി.

ഉമ മാത്രം: സ്ഥാനാർഥി ചർച്ചകൾ സജീവമായപ്പോൾ ആദ്യം മത്സരിക്കാനില്ലെന്ന് പറഞ്ഞ ഉമയെ കോൺഗ്രസ് നേതാക്കൾ ഇടപെട്ടാണ് മത്സര രംഗത്തേക്ക് കൊണ്ടുവന്നത്. പിടി തോമസ് എന്ന രാഷ്‌ട്രീയ നേതാവിനോട് തൃക്കാക്കരയിലെ ജനങ്ങൾ കാണിച്ചിരുന്ന സ്നേഹവും ആദരവും അദ്ദേഹത്തിന്‍റെ കുടുംബത്തോടും ഉണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ തന്നെ മനസിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ പിടി തോമസിന്‍റെ പത്‌നി ഉമ തോമസിനെ സ്ഥാനാർഥിയാക്കാൻ അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നതുമില്ല. ഏകകണ്ഠമായിരുന്നു സ്ഥാനാർഥി പ്രഖ്യാപനമെന്ന് നേതാക്കൾ ഒറ്റസ്വരത്തിലാണ് പറഞ്ഞത്.

pt thomas and uma thomas thrikkakara by poll results
പിടിയുടെ പ്രിയതമ, ഇനി തൃക്കാക്കരയുടെ പ്രിയങ്കരി

സഹതാപ തരംഗമല്ല വികസനമാണ് ചർച്ച ചെയ്യേണ്ടതെന്ന് എല്‍ഡിഎഫും സിപിഎമ്മും ആവർത്തിച്ച് പറഞ്ഞപ്പോഴും ഉമ തോമസ് പിടി തോമസിന്‍റെ ശവകുടീരത്തിലെത്തി പുഷ്‌പങ്ങൾ അർപ്പിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. പിടിയുടെ ഓർമകളില്‍ നിന്ന് ഒന്നിച്ച് പഠിച്ച മഹാരാജാസ് കാമ്പസിലേക്കും മക്കൾക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്കും ഇറങ്ങുമ്പോൾ ഉമ തോമസ് മാത്രമല്ല, തൃക്കാക്കര ഒന്നാകെ ഉറപ്പിച്ചിരുന്നു പിടിയുടെ പിൻഗാമി ആരാണെന്ന്.

ചരിത്ര ഭൂരിപക്ഷം: മണ്ഡല പുനനിർണയത്തിന് ശേഷം 2011 ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ബെന്നി ബഹനാൻ വിജയിച്ചത്. പിന്നീട് നടന്ന രണ്ട് തെരഞ്ഞെടുപ്പിലും പിടി തോമസ് ജയിച്ചെങ്കിലും ബെന്നിയുടെ റെക്കോഡ് തകർക്കാനായില്ല. ഒടുവില്‍ പിടിയുടെ മരണത്തെ തുടർന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ 25015 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസ് നിയമസഭയിലെത്തി.

ഈ നിയമസഭയിലെ കോൺഗ്രസിന്‍റെ ഏക വനിത എംഎല്‍എ കൂടിയാണ് പിടി തോമസിന്‍റെ പ്രിയപത്‌നി. ആകെ പോൾ വോട്ടുകളില്‍ 72767 വോട്ടുകൾ നല്‍കിയാണ് ഉമ തോമസിന് തൃക്കാക്കരക്കാർ ചരിത്രജയം സമ്മാനിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.