ETV Bharat / city

പനമ്പ് ശേഖരണ ഡിപ്പോകൾ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം

author img

By

Published : Jul 17, 2020, 2:58 AM IST

കൂലി വർധന നടപ്പാക്കുക, ഡിഎ കുടിശിക നൽകുക, സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കുട്ടമ്പുഴ ബാംബൂ കോർപ്പറേഷന് മുന്നിൽ ഐഎൻടിയുസി ധര്‍ണ നടത്തി.

Protest against the bamboo corparation kothamangalam news പനമ്പ് ശേഖരണ ഡിപ്പോ ബാംബൂ കോർപ്പറേഷന്‍ കോതമംഗലം വാര്‍ത്തകള്‍
പനമ്പ് ശേഖരണ ഡിപ്പോകൾ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം

എറണാകുളം: കോതമംഗലം കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ബാംബൂ കോർപ്പറേഷന്‍റെ പനമ്പ് ശേഖരണ ഡിപ്പോകൾ അടച്ചുപൂട്ടുന്നതിനെതിരെ ജനരോഷം ശക്തമാകുന്നു. ആദിവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പനമ്പ് നെയ്ത്ത് തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടാനാണ് അധികൃതർ ശ്രമിക്കുന്നതെന്നാണ് തൊഴിലാളികളുടെ പരാതി.

ചോര കുടിക്കുന്ന അട്ടകളെയും, ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെയും അതിജീവിച്ചാണ് വനാന്തരത്തിൽ നിന്ന് തൊഴിലാളികൾ ഈറ്റ ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന ഈറ്റകൊണ്ട് നെയ്തെടുക്കുന്ന ഉല്‍പ്പന്നങ്ങൾക്ക് തുച്ഛമായ കൂലിയാണ് കിട്ടുന്നത്. കൂലി വർധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ കാലാകാലങ്ങളായി നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്.

ബാംബൂ കോർപ്പറേഷന്‍റെ ഡിപ്പോകൾ അടച്ചു പൂട്ടുന്ന നടപടി അവസാനിപ്പിക്കുക, കൂലി വർധന നടപ്പാക്കുക, ഡിഎ കുടിശിക നൽകുക, സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കുട്ടമ്പുഴ ബാംബൂ കോർപ്പറേഷന് മുന്നിൽ ഐഎൻടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ കെപിസിസി നിർവാഹകസമിതി അംഗം കെ.പി ബാബു ഉദ്ഘാടനം ചെയ്തു. മേഖലയിലെ നിർധനരായവരുടെ ഏക ആശ്രയമായ പനമ്പ് ശേഖരണ ഡിപ്പോകൾ നിർത്തലാക്കിയാൽ വമ്പിച്ച ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.പി ബാബു പറഞ്ഞു. ആനക്കാടുകളിൽ നിന്ന് ജീവൻ പണയം വെച്ച് ശേഖരിക്കുന്ന ഈറ്റ ഉൽപ്പന്നങ്ങൾക്ക് അർഹമായ കൂലി നൽകാൻ അധികൃതർ തയ്യാറാകണമെന്നാണ് ഊര് നിവാസികളുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.