ETV Bharat / city

കെ സുരേന്ദ്രനെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രസീത അഴീക്കോട് - praseetha azhikode news

'ബിജെപി നേതാക്കൾ അന്വേഷണത്തെ ഭയക്കുന്നു. കേസുമായി ബന്ധപ്പെട്ടവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ കാണാതായതില്‍ ദുരൂഹതയുണ്ട്'

പ്രസീത അഴീക്കോട്  പ്രസീത അഴീക്കോട് വാര്‍ത്ത  പ്രസീത അഴീക്കോട് കെ സുരേന്ദ്രന്‍ വാര്‍ത്ത  praseetha azhikode  praseetha azhikode news  praseetha azhikode k surendran news
കെ സുരേന്ദ്രനെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രസീത അഴീക്കോട്
author img

By

Published : Oct 11, 2021, 1:08 PM IST

Updated : Oct 11, 2021, 1:22 PM IST

എറണാകുളം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് പ്രസീത അഴീക്കോട്. സി.കെ ജാനുവിന് കെ സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ നൽകിയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പ്രസീത പറഞ്ഞു.

കോടതി നിർദേശപ്രകാരം കാക്കനാട് ചിത്രാഞ്ജലി സ്‌റ്റുഡിയോയിൽ ശബ്‌ദ സാമ്പിള്‍ നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബത്തേരിയിൽ മൂന്നരക്കോടി രൂപയോളം രൂപ എത്തിയിരുന്നു.

പ്രസീത അഴീക്കോട് മാധ്യമങ്ങളോട്

Also read: സ്ഥാനാർഥിയാകാൻ കോഴ : പ്രസീത അഴീക്കോടിന്‍റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

ഇത് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിച്ചില്ല. തുക പലർക്കും വീതിച്ചുനൽകുകയായിരുന്നു. ഇത് ബിജെപി ജില്ല നേതാക്കൾ തന്നെ നൽകിയ കണക്കാണെന്നും പ്രസീത ആരോപിച്ചു. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

നിലവിൽ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്‌തികരമാണ്. അന്ന് സംസാരിച്ചത് പോലെ സംസാരിച്ചാണ് സാമ്പിള്‍ നൽകിയത്. ബിജെപി നേതാക്കൾ അന്വേഷണത്തെ ഭയക്കുന്നു. കേസുമായി ബന്ധപ്പെട്ടവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ കാണാതായതില്‍ ദുരൂഹതയുണ്ടെന്നും പ്രസീത അഴീക്കോട് പറഞ്ഞു.

താൻ അന്ന് ഉപയോഗിച്ച ഫോൺ അപ്പോൾ തന്നെ പൊലീസിന് കൈമാറിയിരുന്നു. താൻ അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും കെ സുരേന്ദ്രനാണ് മറിച്ച് പ്രവര്‍ത്തിച്ചതെന്നും പ്രസീത പറഞ്ഞു.

Last Updated : Oct 11, 2021, 1:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.