എറണാകുളം: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ്. ഗണേഷ് കുമാറിന്‍റെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറിന് ബേക്കൽ പൊലീസാണ് നോട്ടീസ് നൽകിയത്. കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിന് നേരെയായിരുന്നു നേരിട്ടും ഫോൺ വഴിയും കത്ത് വഴിയുമുള്ള വധഭീഷണി.
ഒരു മാസം മുമ്പാണ് കാസർകോട് ബേക്കൽ പൊലീസിൽ വിപിൻ ലാൽ പരാതി നൽകിയത്. ജനുവരി, സെപ്റ്റംബർ മാസങ്ങളിലായി മൂന്ന് പ്രാവശ്യം ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ പരാതി. ജനുവരി മാസത്തിലായിരുന്നു ആദ്യ ഭീഷണി. ഇദ്ദേഹത്തിന്‍റെ കൈവശമുള്ള സിം കാർഡ് തമിഴ്നാട് തിരുനെൽവേലി സ്വദേശിയുടെ പേരിൽ ഉള്ളതാണെന്നും ഇത് ഉപയോഗിച്ച് ഇയാൾ തന്നെയാണ് ഫോൺ വഴി ഭീഷണിപ്പെടുത്തിയതെന്നും സംശയിക്കുന്നുണ്ട്. സാക്ഷി വിപിൻ ലാലിനെ അന്വേഷിച്ചു അമ്മാവൻ ജോലി ചെയ്യുന്ന ഷോറൂമിൽ പ്രദീപ് കുമാർ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.