ETV Bharat / city

പാലാരിവട്ടം പാലത്തിലേക്ക് ഇന്ന് എൽഡിഎഫ് ബഹുജന മാർച്ച്

മേൽപ്പാലം നിർമാണത്തിലെ ക്രമക്കേട് രാഷ്ട്രീയ വിഷയമാക്കാനൊരുങ്ങി ഇടതുമുന്നണി

author img

By

Published : Jun 26, 2019, 8:57 AM IST

Updated : Jun 26, 2019, 9:40 AM IST

വി കെ ഇബ്രാഹിം കുഞ്ഞ് എംഎൽയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് എൽഡിഎഫ് ബഹുജന മാർച്ച്

കൊച്ചി: പാലാരിവട്ടം പാലം നിർമാണ വേളയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞ് എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് എൽഡിഎഫ് ബഹുജന മാർച്ച്. പാലം നിർമാണത്തിൽ ക്രമക്കേട് കാട്ടിയവരിൽ നിന്നും പുനർനിർമാണ ചെലവ് ഈടാക്കണമെന്നാണ് ഇടതുമുന്നണിയുടെ ആവശ്യം. യുഡിഎഫ് ഭരണ കാലത്ത് നടന്ന വലിയ അഴിമതിയായി പാലാരിവട്ടം പാലം നിർമ്മാണ ക്രമക്കേട് ഉയർത്തി കൊണ്ടു വരാനാണ് ഇടതു മുന്നണിയുടെ ശ്രമം. ഇതിന്‍റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ സമരപരിപാടികളാണ് എൽഡിഎഫ് നേതൃത്വത്തിൽ നടക്കുക.

പാലം നിർമാണത്തിലെ ക്രമക്കേടിന് ഉത്തരവാദികള്‍ ഉദ്യോഗസ്ഥർ മാത്രമാണന്ന നിലപാടായിരുന്നു ആദ്യഘട്ടത്തിൽ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ചിരുന്നത്. ഇത്തരത്തിൽ ഉദ്യോഗസ്ഥരിൽ മാത്രം ഒതുക്കുന്നതിനെതിരായ ജനവികാരത്തിനൊപ്പം നിൽക്കുകയാണ് ഇടതു മുന്നണിയുടെ ലക്ഷ്യം

.

Intro:Body:

കൊച്ചി പാലാരിവട്ടം മേല്പാലം നിർമ്മാണത്തിലെ ക്രമക്കേട് രാഷ്ട്രീയ വിഷയമാക്കാനൊരുങ്ങി ഇടതു മുന്നണി. പാലം നിർമ്മാണ വേളയിൽ പൊതുമരാമത്ത് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞ് എം എൽ യുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്, എൽ ഡി എഫ് പാലാരിവട്ടം പാലത്തിലേക്ക് ഇന്ന് ബഹുജന മാർച്ച് നടത്തും. പാലം നിർമ്മാണത്തിൽ ക്രമക്കേട് കാട്ടിയവരിൽ നിന്നും പുനർനിർമ്മാണ ചെലവ് ഈടാക്കണമെന്നാണ് ഇടതു മുന്നണിയുടെ ആവശ്യം. പാലം നിർമ്മാണത്തിലെ ക്രമക്കേടിനുത്തരവാദികള്‍ ഉദ്യോഗസ്ഥർ മാത്രമാണന്ന നിലപാടായിരുന്നു ആദ്യഘട്ടത്തിൽ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ചിരുന്നത്. യു.ഡി.എഫ് ഭരണ തണലിൽ നടന്ന വലിയ അഴിമതിയായി പാലാരിവട്ടം പാലം നിർമ്മാണ ക്രമക്കേട് ഉയർത്തി കൊണ്ട് വരാനാണ് ഇടതു മുന്നണിയുടെ ശ്രമം. ഇതിന്‍റെ ഭാഗമായി ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ സമരപരിപാടികളാണ് എൽ.ഡി.എഫ് നേതൃത്വത്തിൽ നടക്കുക. അതോടൊപ്പം നിർമ്മാണ ക്രമക്കേടിന്‍റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരിൽ മാത്രം ഒതുക്കുന്നതിനെതിരായ ജനവികാരത്തിനൊപ്പം നിൽക്കുകയാണ് ഇടതു മുന്നണിയും ലക്ഷ്യം

Conclusion:
Last Updated : Jun 26, 2019, 9:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.