ETV Bharat / city

Omicron: ഒമിക്രോൺ കുട്ടികളെ ബാധിക്കാൻ സാധ്യതയില്ലെന്ന് ഡോ.എം.നാരായണൻ - മാസ്‌ക് ഉപയോഗിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം

വാക്‌സിനെടുത്ത മുതിർന്നവർക്ക് രോഗം ബാധിച്ച് അവരിൽ നിന്നും കുട്ടികൾക്ക് രോഗം പടരുന്ന കേസുകളാണ് കേരളത്തിലുണ്ടായതെന്നും എല്ലാ കുട്ടികൾക്കും കൊവിഡ് വാക്‌സിൻ നൽകേണ്ട സാഹചര്യം നിലവിലില്ലെന്നും ഡോ.എം.നാരായണൻ.

omicron in children  Dr.M Narayanan  studies of vaccine side effects in children  Children should be encouraged to use the mask  ഒമിക്രോൺ കുട്ടികളെ ബാധിക്കില്ല  ഡോ.എം.നാരായണൻ  കുട്ടികളിൽ വാക്‌സിൻ പാർശ്വഫല പഠനങ്ങൾ കുറവ്  മാസ്‌ക് ഉപയോഗിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം  ഒമിക്രോൺ കുട്ടികളിൽ
ഒമിക്രോൺ കുട്ടികളെ ബാധിക്കാൻ സാധ്യതയില്ലെന്ന് ഡോ.എം.നാരായണൻ
author img

By

Published : Dec 3, 2021, 8:53 PM IST

എറണാകുളം: ഒമിക്രോൺ വകഭേദം മുതിർന്നവരെ പോലെ കുട്ടികളെ ബാധിക്കാൻ സാധ്യതയില്ലെന്ന് ശിശുരോഗ വിദഗ്ദനും ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ്‌ കേരളയുടെ മുൻ പ്രസിഡന്റുമായ ഡോ.എം.നാരായണൻ. എല്ലാ കുട്ടികൾക്കും കൊവിഡ് വാക്‌സിൻ നൽകേണ്ട സാഹചര്യം നിലവിലില്ല. അതേസമയം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ള പ്രതിരോധ ശക്തി കുറഞ്ഞ കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാവുന്നതാണെന്നും ഡോ.എം.നാരായണൻ പറഞ്ഞു.

കുട്ടികളിൽ വാക്‌സിൻ പാർശ്വഫല പഠനങ്ങൾ കുറവ്

വാക്സിന്റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള പഠനങ്ങളിൽ കുട്ടികളുടെ എണ്ണം വളരെ കുറവാണ്. വിശദമായ പഠനങ്ങൾ നടക്കുന്നത് വരെ കുട്ടികളിൽ വ്യാപകമായി കൊവിഡ് വാക്സിൻ നൽകുന്നതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് വിദഗ്‌ദരുടെ അഭിപ്രായമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ച കുട്ടികൾക്ക് അനുബന്ധ രോഗങ്ങൾ ഉണ്ടായിരുന്നുവെന്നും ഡോ: എം.നാരായണൻ പറയുന്നു.

മാസ്‌ക് ഉപയോഗിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം

കൊറോണ വൈറസ് സ്വീകരിക്കുന്ന ഘടകങ്ങൾ കുട്ടികളില്ല എന്നുള്ളതാണ് പ്രധാന പ്രതിരോധം. ഇയൊരു പ്രതിരോധമുള്ളതിനാൽ കൊവിഡിന്‍റെ പുതിയ വകഭേദങ്ങളെക്കുറിച്ച് കുട്ടികളുടെ കാര്യത്തിൽ ഭയപ്പെടേണ്ടതില്ല. അതേസമയം മാസ്‌ക് ഉപയോഗിക്കാനും, കൈകൾ കഴുകാനും കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും ഡോ.എം.നാരായണൻ നിർദേശിച്ചു.

മാസ്‌ക് ഉപയോഗത്തിന് ശേഷം കുട്ടികളിൽ രോഗ പകർച്ച കുറയുകയാണുണ്ടായത്. കൊവിഡ് വകഭേദങ്ങൾ വന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾ മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ രോഗം പടരുന്നത് ഒരു പരിധി വരെ തടയാനാകും. മാസ്‌ക് ഉപയോഗിക്കാൻ കഴിയുന്ന പ്രായത്തിലുള്ള കുട്ടികൾ എല്ലാവരും മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്. അഞ്ച് വയസിന് മുകളിലുള്ള കുട്ടികൾ മുതിർന്നവരേക്കാൾ നല്ല നിലയിൽ മാസ്‌ക് ഉപയോഗിക്കുന്നുണ്ട്.

സ്ഥിരമായി മാസ്‌ക് ഉപയോഗിക്കുന്നവരിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമോയെന്നതിനെ കുറിച്ച് പഠനങ്ങൾ ആവശ്യമാണ്. ആരോഗ്യകരമായ രീതിയിൽ മാസ്‌ക് ധരിച്ചാൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വർഷങ്ങളായി മാസ്ക് ഉപയോഗിക്കുന്ന ജപ്പാനിൽ ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപെട്ടിട്ടില്ലെന്ന് ഡോ: നാരായണൻ ചൂണ്ടിക്കാണിച്ചു.

ഒമിക്രോൺ കുട്ടികളെ ബാധിക്കാൻ സാധ്യതയില്ലെന്ന് ഡോ.എം.നാരായണൻ

കേരളത്തിൽ മുതിർന്നവരിൽ നിന്ന് കുട്ടികളിലേക്ക് രോഗം പകർന്നു

വാക്സിനെടുത്ത മുതിർന്നവർക്ക് രോഗം ബാധിച്ച് അവരിൽ നിന്നും കുട്ടികൾക്ക് രോഗം പടരുന്ന കേസുകളാണ് കേരളത്തിലുണ്ടായത്. മുതിർന്നവരുടെ അത്ര തന്നെ ആന്റി ബോഡി കണ്ടെത്തിയത് കുട്ടികളിലും രോഗം വന്ന് പോയതിന്റെ തെളിവാണ്. സമൂഹത്തിൽ വലിയൊരു ശതമാനം ജനങ്ങൾക്കും കൊവിഡിനെതിരെ പ്രതിരോധ ശക്തി ലഭിച്ച സാഹചര്യത്തിൽ കുട്ടികളിലൂടെ രോഗം പടരുന്ന സാഹചര്യമുണ്ടാകില്ല.

ഗുരുതരമായ രോഗങ്ങൾ ഉള്ള കുട്ടികളുടെ രക്ഷിതാക്കൾ നന്നായി ശ്രദ്ധിക്കണം. അതേസമയം സമൂഹത്തിലെ മറ്റു വിഭാഗങ്ങളെ പോലെ കുട്ടികളും കൊവിഡിന്‍റെ പ്രശ്‌നങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒന്നര വർഷം സ്‌കൂളിൽ പോകാൻ കഴിഞ്ഞില്ല എന്നതാണ് അവർ നേരിട്ട പ്രശ്‌നം. കൊവിഡ് കുട്ടികളിൽ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ല. മരണനിരക്ക് ആയിരത്തിൽ ഒന്നിന് താഴെയാണ്. അതു തന്നെ ഗുരുതരമായ അനുബന്ധ രോഗങ്ങൾ ഉള്ള കുട്ടികളിലാണ് മരണം സംഭവിക്കുന്നത്.

കുട്ടികളിൽ ഓൺലൈൻ വിദ്യാഭ്യാസം വെല്ലുവിളിയായി

തൊണ്ണൂറ്റിയൊമ്പത് ശതമാനം കുട്ടികളിലും വലിയ പ്രശ്നങ്ങളില്ലാതെയാണ് കൊവിഡ് കടന്നുപോകുന്നത്. കുട്ടികളിൽ ഓൺലൈൻ വിദ്യാഭ്യാസംകൊണ്ട് മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടായി. ദീർഘനേരം ടി.വിയുടെയും മൊബൈൽ ഫോണിന്‍റെയും ഉപയോഗം കാരണം തലവേദനയും കണ്ണ് വേദനയുമുണ്ടായി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പല കുട്ടികളും മൂന്നിരട്ടിയിലധികമാണ് ഭാരം കൂടിയത്. ഇത് അമിത വണ്ണത്തിന് കാരണമായിട്ടുണ്ടെന്നും ഡോ.എം.നാരായണൻ പറഞ്ഞു.

READ MORE: Omicron : 'രണ്ടാഴ്ച നിർണായകം,ഡെല്‍റ്റയുടേതിനേക്കാള്‍ ഇരട്ടിയിലേറെ പേരിലേക്ക് പടരും' ; ഒമിക്രോണില്‍ ഡോ. പത്മനാഭ ഷേണായ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.