എറണാകുളം : നോക്കുകൂലിക്കെതിരെ സർക്കാർ പ്രചാരണം ആരംഭിച്ചെന്നും ഇതിനെ അനുകൂലിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയില്‍. ഇത് സ്വാഗതം ചെയ്‌ത ഹൈക്കോടതി നോക്കുകൂലിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാതെ കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാൻ സാധിക്കില്ലെന്ന് പറഞ്ഞു.
READ MORE: പട്‌ന ഗാന്ധി മൈദാൻ സ്‌ഫോടനക്കേസ് : നാല് പേർക്ക് വധശിക്ഷ,രണ്ട് പേർക്ക് ജീവപര്യന്തം
നോക്കുകൂലി വാങ്ങുന്നവർ പണം തട്ടിയെടുക്കുന്നതിന് സമാനമായ കുറ്റകൃത്യമാണ് ചെയ്യുന്നതെന്ന് മനസിലാക്കണമെന്നും കോടതി വ്യക്തമാക്കി. കൊല്ലം സ്വദേശി നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമർശം.
നേരത്തെയും നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിട്ടുണ്ട്. നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് പാടെ തുടച്ചുനീക്കണമെന്നായിരുന്നു കോടതി പരാമര്‍ശം.
നോക്കുകൂലി കേരളത്തിന്‍റെ പ്രതിഛായ തകര്‍ക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടുകയും ചെയ്‌തിരുന്നു.