എറണാകുളം: മഴുവന്നൂര്‍ തട്ടാംമുകളില്‍ അമ്മ കുഞ്ഞിനെ കെഎസ്ആര്‍ടിസി ബസിനടയിലേക്ക് വലിച്ചെറിഞ്ഞു. ആറ് വയസുള്ള ആണ്‍കുട്ടിയെയാണ് വലിച്ചെറിഞ്ഞത്. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം കുഞ്ഞ് രക്ഷപ്പെട്ടു.
രാവിലെ 11 മണിയ്ക്കാണ് സംഭവം. അഞ്ച് കുട്ടികളുള്ള ഇവര്‍ക്ക് കുഞ്ഞിനെ വളര്‍ത്താന്‍ പറ്റില്ലെന്ന് പറഞ്ഞാണ് വലിച്ചെറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്ന് സ്ത്രീയെ തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പിച്ചു.
വാടകവീട്ടിലാണ് ഇവര്‍ താമസിക്കുന്നതെന്നാണ് വിവരം. ഇവരുടെ പത്ത് വയസുള്ള ആണ്‍കുട്ടിയേയും നാല്, രണ്ട് വയസുകാരായ രണ്ട് പെണ്‍കുട്ടികളേയും ശിശുക്ഷേമ വകുപ്പിൻ്റെ നിരീക്ഷണത്തിലേക്ക് മാറ്റി.
Also read: പഞ്ചാബിൽ യൂത്ത് അകാലിദൾ നേതാവ് വെടിയേറ്റ് മരിച്ചു