ETV Bharat / city

Models death case | മോഡലുകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ സംഘം - ആൻസി കബീർ

ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ കണ്ടെത്താൻ കോസ്റ്റ് ഗാർഡ്(Coast guard) സഹായത്തോടെ കായലിൽ വീണ്ടും പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ(kochi city police commissioner) സി.എച്ച് നാഗരാജു(C H Nagaraju) അറിയിച്ചു.

MODEL DEATH CASE  kochi city police commissioner  C H Nagaraju  Ansi Kabeer death case  കൊച്ചി മോഡലുകളുടെ മരണം  കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ  സി.എച്ച് നാഗരാജു  ആൻസി കബീർ  ഡി.വി.ആർ പരിശോധന
Models death case | മോഡലുകളുടെ മരണം; സംഭവത്തിൽ ദുരൂഹത, അന്വേഷണം അവസാന ഘട്ടത്തിലെന്ന് പൊലീസ്
author img

By

Published : Nov 23, 2021, 12:29 PM IST

എറണാകുളം: കൊച്ചിയിൽ മോഡലുകൾ ഉൾപ്പടെ മൂന്ന് പേർ വാഹന അപകടത്തിൻ മരിച്ച സംഭവത്തിൽ(kerala models death case) ദുരൂഹതയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ(kochi city police commissioner) സി.എച്ച് നാഗരാജു(C H Nagaraju). ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ(search for hard disk) കണ്ടെത്താൻ കോസ്റ്റ് ഗാർഡ്(Coast guard) സഹായത്തോടെ ഇന്ന് വീണ്ടും കായലിൽ പരിശോധന നടത്തുമെന്നും കമ്മിഷണർ അറിയിച്ചു.

കോസ്റ്റ് ഗാർഡ് പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന പരിശോധനയിൽ ഡി.വി.ആർ ലഭിച്ചാൽ കൂടുതൽ തെളിവുകൾ ലഭിക്കും. ഡി.വി.ആർ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നുള്ള അപകടം മാത്രമായിരുന്നോ സംഭവിച്ചത് എന്നാണ് പരിശോധിക്കുന്നത്.

ഹോട്ടലിലെ ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആർ ഹോട്ടലുടമ നശിപ്പിച്ചതിന്‍റെ കാരണമെന്താണെന്നും അന്വേഷിക്കുകയാണ്. പാർട്ടിയിലെ മുഴുവൻ ആളുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമേ ആരൊക്കെ പങ്കെടുത്തു എന്ന് പറയാനാകൂ. ദൃശ്യങ്ങൾ നശിപ്പിച്ചത് സ്വാഭവികമായും ദുരൂഹത വർധിപ്പിക്കുന്നുവെന്നും കമ്മീഷണർ വ്യക്തമാക്കി.

ALSO READ : Goonda attack| കൊച്ചിയിൽ ഗുണ്ടാവിളയാട്ടം; യുവാവിന് ക്രൂര മര്‍ദനം

അപകടം നടന്ന കാറിനെ പിന്തുടർന്ന ഓഡി കാർ ഡ്രൈവർ ഒളിവിലാണ്. സൈജുവിനെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. കാർ ഓടിച്ചിരുന്ന അബ്ദു റഹ്മാനെ വീണ്ടും ചോദ്യം ചെയ്യും. കേസ് അന്വേഷണം അവസാന ഘട്ടത്തിലാണന്നും കമ്മീഷണർ സി.എച്ച് നാഗരാജു അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.