കൊച്ചി: ഫ്ലാറ്റുകളിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ നൽകിയ നോട്ടീസിനെതിരെ ഫ്ലാറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിക്കും. താമസിക്കുന്ന സ്ഥലത്ത് നിന്നും കുടിയൊഴിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിക്കുന്നത്. സെപ്റ്റംബർ 20 നകം ഫ്ലാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നൽകണമെന്നാണ് സുപ്രീംകോടതി നഗരസഭയോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് പ്രകാരം മരട് നഗരസഭ അഞ്ചു ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ ഒഴിയണമെന്ന് കാണിച്ച് ഈ മാസം പത്താം തീയതി ഫ്ലാറ്റ് ഉടമകൾക്ക് നോട്ടീസും നൽകുകയും, ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള ഇ-ടെൻഡർ ക്ഷണിക്കുകയും ചെയ്തിരുന്നു. സമയപരിധി അവസാനിച്ചെങ്കിലും ആരും ഇതുവരെ ഫ്ലാറ്റിൽ നിന്നും ഒഴിഞ്ഞിട്ടില്ല.
അതേസമയം ഫ്ലാറ്റ് ഉടമകൾ നടത്തുന്ന റിലേ സത്യാഗ്രഹം ഇപ്പോഴും തുടരുകയാണ്. ഫ്ലാറ്റുകളിൽ നിന്നും തങ്ങളെ ഒഴിപ്പിക്കില്ലെന്ന് സർക്കാർ അറിയിച്ചാൽ മാത്രമെ സമരരംഗത്ത് നിന്ന് പിന്മാറുകയുള്ളുവെന്നാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. മരടിലെ പ്രശ്നം ചർച്ച ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ നാളെ സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ കഴിഞ്ഞ ദിവസം ഫ്ലാറ്റുകളിലെത്തി ഉടമകളുമായി ചർച്ച നടത്തിയിരുന്നു.
മരട് ഫ്ലാറ്റ് വിഷയം: നഗരസഭയുടെ നോട്ടീസിനെതിരെ ഉടമകള്‍ ഹൈക്കോടതിയിലേക്ക് - marad municipality
താമസസ്ഥലത്തുനിന്ന് ഒഴിയാന്‍ നിര്‍ബന്ധിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടി ഫ്ലാറ്റ് ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.
കൊച്ചി: ഫ്ലാറ്റുകളിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ നൽകിയ നോട്ടീസിനെതിരെ ഫ്ലാറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിക്കും. താമസിക്കുന്ന സ്ഥലത്ത് നിന്നും കുടിയൊഴിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിക്കുന്നത്. സെപ്റ്റംബർ 20 നകം ഫ്ലാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നൽകണമെന്നാണ് സുപ്രീംകോടതി നഗരസഭയോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് പ്രകാരം മരട് നഗരസഭ അഞ്ചു ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ ഒഴിയണമെന്ന് കാണിച്ച് ഈ മാസം പത്താം തീയതി ഫ്ലാറ്റ് ഉടമകൾക്ക് നോട്ടീസും നൽകുകയും, ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള ഇ-ടെൻഡർ ക്ഷണിക്കുകയും ചെയ്തിരുന്നു. സമയപരിധി അവസാനിച്ചെങ്കിലും ആരും ഇതുവരെ ഫ്ലാറ്റിൽ നിന്നും ഒഴിഞ്ഞിട്ടില്ല.
അതേസമയം ഫ്ലാറ്റ് ഉടമകൾ നടത്തുന്ന റിലേ സത്യാഗ്രഹം ഇപ്പോഴും തുടരുകയാണ്. ഫ്ലാറ്റുകളിൽ നിന്നും തങ്ങളെ ഒഴിപ്പിക്കില്ലെന്ന് സർക്കാർ അറിയിച്ചാൽ മാത്രമെ സമരരംഗത്ത് നിന്ന് പിന്മാറുകയുള്ളുവെന്നാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. മരടിലെ പ്രശ്നം ചർച്ച ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ നാളെ സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ കഴിഞ്ഞ ദിവസം ഫ്ലാറ്റുകളിലെത്തി ഉടമകളുമായി ചർച്ച നടത്തിയിരുന്നു.
Body:ഫ്ളാറ്റുകളിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ നൽകിയ നോട്ടീസിനെതിരെ ഫ്ലാറ്റ് ഉടമകൾ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും.താമസിക്കുന്ന സ്ഥലത്ത് നിന്നും കുടിയൊഴിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിക്കുന്നത്.സെപ്റ്റംബർ 20 നകം ഫ്ലാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നൽകണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇത് പ്രകാരം മരട് നഗരസഭ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള ഇ ടെൻഡർ ക്ഷണിക്കുകയും,അഞ്ചു ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ ഒഴിയണമെന്ന് കാണിച്ച് ഈ മാസം പത്താം തീയതി ഫ്ലാറ്റ് ഉടമകൾക്ക് നോട്ടീസും നൽകിയിരുന്നു.സമയപരിധി അവസാനിച്ചെങ്കിലും ആരും ഇതുവരെ ഫ്ലാറ്റിൽ നിന്നും ഒഴിഞ്ഞിട്ടില്ല. അതേസമയം ഫ്ലാറ്റ് ഉടമകൾ നടത്തുന്ന റിലേ സത്യാഗ്രഹം ഇപ്പോഴും തുടരുകയാണ്.ഫ്ളാറ്റുകളിൽ നിന്നും തങ്ങളെ ഒഴിപ്പിക്കല്ലെന്ന് സർക്കാർ അറിയിച്ചാൽ മാത്രമാണ് സമര രംഗത്ത് നിന്ന് പിന്മാറുകയൊള്ളൂവെന്നാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.മരടിലെ പ്രശ്നം ചർച്ച ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ നാളെ സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ കഴിഞ്ഞ ദിവസം ഫ്ലാറ്റുകളിലെത്തി ഉടമകളുമായി ചർച്ച നടത്തിയിരുന്നു. മരടിലെ ഭവന സംരക്ഷണസമിതി പ്രതിഷേധ പന്തലിലേക്ക് എറണാകുളം ഡിസിസിയുടെ ഐക്യദാർഢ്യ മാർച്ച് എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഇന്ന് ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും സമരപ്പന്തലിലെത്തി ഉടമകളുമായി ചർച്ച നടത്തും. ETV Bharat Kochi
Conclusion: