ETV Bharat / city

മരടിലെ ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ താത്പര്യ പത്രം ക്ഷണിച്ച് നഗരസഭ

കരാർ എടുക്കുന്നവർ ഇക്കാര്യത്തിൽ മുൻപരിചയം വ്യക്തമാക്കുന്ന രേഖകളും മൂന്ന് വർഷത്തെ ഓഡിറ്റ് കണക്കുകളും ഹാജരാക്കണമെന്നും നഗരസഭ

മരടിലെ ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ താത്പര്യ പത്രം ക്ഷണിച്ച് നഗരസഭ
author img

By

Published : Nov 2, 2019, 5:02 PM IST

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി മരട് നഗരസഭ താല്‍പര്യപത്രം ക്ഷണിച്ചു. ഈ മാസം ആറിന് വൈകിട്ട് അഞ്ച് മണി വരെയാണ് താല്‍പര്യ പത്രം നല്‍കാനുള്ള സമയം. ഏജൻസികൾക്കും കരാറുകാർക്കും അപേക്ഷ സമർപ്പിക്കാം. അതേസമയം കരാർ എടുക്കുന്നവർ ഇക്കാര്യത്തിൽ മുൻപരിചയം വ്യക്തമാക്കുന്ന രേഖകളും മൂന്ന് വർഷത്തെ ഓഡിറ്റ് കണക്കുകളും ഹാജരാക്കണമെന്ന് നഗരസഭ ആവശ്യപ്പെടുന്നുണ്ട്.

ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് സംബന്ധിച്ച് വിശദമായ മാർഗരേഖയും ഒപ്പം സമർപ്പിക്കണം. അവശിഷ്ടങ്ങൾ സ്ഥലത്ത് നിന്ന് നീക്കം ചെയ്യാൻ ആവശ്യമായ സമയം, ഇതിനാവശ്യമായ വാഹനങ്ങളുടെയും ജോലിക്കാരുടെയും എണ്ണം തുടങ്ങിയവ കണക്കിലെടുത്താകും അപേക്ഷ ലഭിക്കുന്നവരിൽ നിന്നും ഏജൻസികളെയും കരാറുകാരെയും നഗരസഭ തെരഞ്ഞെടുക്കുന്നത്.

പൊളിക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങളുടെ ഏകദേശ കണക്കുകൾ സാങ്കേതിക സമിതി വിലയിരുത്തിയതായി മരട് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ അറിയിച്ചു. ഫ്ളാറ്റുകളുടെ ഉൾവശം പൊളിക്കുന്ന നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഡിസംബർ മാസം അവസാനമോ ജനുവരി മാസമോ നിയന്ത്രണ സ്ഫോടനത്തിലൂടെ കെട്ടിടങ്ങൾ പൊളിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി ഫ്ലാറ്റ് സമുച്ചയങ്ങളിലെ വാതിലുകളും ജനലുകളും സാനിറ്ററി ഉപകരണങ്ങളും നീക്കം ചെയ്യുന്ന തിരക്കിലാണ് കരാർ കിട്ടിയ കമ്പനികൾ.

Intro:

Body:മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി മരട് നഗരസഭ താല്പര്യ പത്രം ക്ഷണിച്ചു. ഈമാസം ആറിന് വൈകിട്ട് അഞ്ച് മണി വരെയാണ് താല്പര്യ പത്രം ക്ഷണിച്ചുകൊണ്ടുള്ള സമയം അനുവദിച്ചിരിക്കുന്നത്. ഏജൻസികൾക്കും കരാറുകാർക്കും അപേക്ഷ സമർപ്പിക്കാം.

അതേസമയം കരാർ എടുക്കുന്നവർക്ക് ഇക്കാര്യത്തിൽ മുൻപരിചയവും മൂന്നു വർഷത്തെ ഓഡിറ്റ് കണക്കുകളും നഗരസഭ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച് വിശദമായ മാർഗരേഖയും സമർപ്പിക്കണം. അവശിഷ്ടങ്ങൾ സ്ഥലത്തു നിന്ന് നീക്കം ചെയ്യാൻ ആവശ്യമായിട്ടുള്ള സമയം, ഇതിനാവശ്യമായ വാഹനങ്ങളുടെയും ജോലിക്കാരുടെയും എണ്ണം തുടങ്ങിയവ കണക്കിലെടുത്താകും അപേക്ഷ ലഭിക്കുന്നവരിൽനിന്നും ഏജൻസികളെയും കരാറുകാരെയും തിരഞ്ഞെടുക്കുന്നത്.

ഫ്ലാറ്റുകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ സ്ഥലത്തു നിന്നും നീക്കം ചെയ്യുന്നതും ഇത് പുനരുപയോഗത്തിനായി പ്രയോജനപ്പെടുത്തുന്നതും കരാർ കിട്ടുന്നവരുടെ ചുമതലയാണ്. കരാറുകാർക്ക് ഒരേക്കർ എങ്കിലും കരി നിലം ഉണ്ടാകണമെന്നും നഗരസഭ നിഷ്കർഷിക്കുന്നുണ്ട്. പൊളിക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങളുടെ ഏകദേശ കണക്കുകൾ സാങ്കേതിക സമിതി വിലയിരുത്തിയതായും മരട് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ അറിയിച്ചു.

ഫ്ളാറ്റുകളുടെ ഉൾവശം പൊളിക്കുന്ന നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഡിസംബർ മാസം അവസാനമോ ജനുവരി മാസമോ നിയന്ത്രണ സ്ഫോടനത്തിലൂടെ കെട്ടിടങ്ങൾ പൊളിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനുമുൻപ് ഫ്ലാറ്റ് സമുച്ചയങ്ങളിലെ വാതിലുകളും ജനലുകളും സാനിറ്ററി ഉപകരണങ്ങളും നീക്കം ചെയ്യുന്ന തിരക്കിലാണ് കരാർ കിട്ടിയ കമ്പനികൾ.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.