എറണാകുളം : കൊച്ചിയിൽ ഒന്നര വയസുകാരിയെ ബക്കറ്റിൽ മുക്കി കൊന്നു. കലൂരിലെ ഹോട്ടൽ മുറിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് നിഷ്ഠൂര കൃത്യം നടന്നത്. പ്രതി പള്ളുരുത്തി സ്വദേശി ജോൺ ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുത്തശ്ശിയുടെ സുഹൃത്താണ് പിടിയിലായ ജോൺ ബിനോയി. കുട്ടിയുടെ അമ്മ വിദേശത്തായതിനാൽ മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്നു കുട്ടി.
പാൽ കുടിക്കുന്നതിനിടെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടുവെന്ന് പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷേ മരിച്ചിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയതോടെയാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
Also read: കാസർകോട്ട് ഏഴ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചത് നാലുപേർ ; വീണ്ടും മൊഴിയെടുക്കും
ഇതോടെ, ബിനോയിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അങ്കമാലി സ്വദേശിയായ കുട്ടിയുടെ പിതാവ് വാഹനാപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലാണ്. ഇയാളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.