എറണാകുളം: ജില്ലയിലെ ആശുപത്രികളിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികളും ജീവൻ രക്ഷാമരുന്നുകളും വിതരണം ചെയ്‌ത് കൊച്ചി ഐ.എം.എ. മോട്ടോർ വാഹന വകുപ്പിന്‍റെ സഹകരണത്തോടെ കൊവിഡ് പ്രതിരോധ സാമഗ്രികളായ സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക്, പി.പി.കിറ്റ്, ഫേസ് ഷീല്‍ഡ്, ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവയാണ് ജില്ലയിലെ ആശുപത്രികളിൽ എത്തിച്ചു നൽകുന്നത്. കൊവിഡ് പ്രതിരോധ സാമഗ്രികളും ജീവൻ രക്ഷാമരുന്നുകളും വിതരണം ചെയ്യുന്ന മോട്ടോർ വാഹന വകുപ്പ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.
വിദേശത്ത് നിന്നും, ഇതര സംസ്ഥാനളില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്നവരില്‍ കൊവിഡ് രോഗം കൂടുതലായി കണ്ടുവരുന്നതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരെയും, അവരുടെ കുടുംബാംഗങ്ങളെയും കൊവിഡില്‍ നിന്നും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ഏറിയതിനാലാണ് ഓപ്പറേഷന്‍ എലിക്‌സ് എന്ന പേരില്‍ ജില്ലയിലെ ആശുപത്രികളില്‍ വീണ്ടും കൊവിഡ് പ്രതിരോധ സാമഗ്രഹികള്‍ എത്തിക്കാൻ ഐ.എം.എ തീരുമാനിച്ചത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും ഇപ്രകാരം കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ നല്‍കിയിരുന്നു. ബി.പി.സി.എല്‍, മുത്തൂറ്റ് ഫിനാന്‍സ്, പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ്, ബ്യൂമെര്‍ക് കോര്‍ ഇന്‍വെസ്റ്റ്‌മെന്‍റ് തുടങ്ങിയവരുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഐ.എം.എ കൊച്ചി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.