എറണാകുളം: പ്ലാമുടിയിൽ വീട്ടമ്മയെ പുലി ആക്രമിച്ച സംഭവത്തില്‍ പ്രദേശവാസികൾ വനം വകുപ്പിന് എതിരെ സമരത്തിനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തിൽ പ്ലാമുടി ചേറ്റൂർ മാത്യുവിന്‍റെ ഭാര്യ റോസിക്ക് പരിക്കേറ്റിരുന്നു. രാത്രിയും പകലും പുലിയുടെ ആക്രമണം നടക്കുമ്പോഴും വനംവകുപ്പ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രദേശവാസികളുടെ പ്രതിഷേധം.
വനം വകുപ്പിന്‍റെ അനാസ്ഥക്കെതിരെ യുഡിഎഫിന്‍റെ നേതൃത്വത്തിൽ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പിഎഎം ബഷീർ പറഞ്ഞു.
വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ വെടിവച്ചു കൊല്ലാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് പള്ളി വികാരി ഫാ.റോബിൻ പടിഞ്ഞാറേക്കൂറ്റ് പറഞ്ഞു.
സംഭവ സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രദേശവാസികൾ പ്രതിഷേധം അറിയിച്ചു. ഡ്രോൺ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന കർശനമാക്കുമെന്നും നിലവിലുള്ള കെണി കൂടാതെ വീണ്ടും ഒരു കെണി കൂടി തയ്യാറാക്കുമെന്നും വനപാലകർ പറഞ്ഞു.
READ MORE: വീട്ടുവളപ്പിലെ മഞ്ഞള്‍ കൃഷിയിടത്തില്‍ അനക്കം കണ്ട് നോക്കി,ചാടിയടുത്ത് ആക്രമിച്ച് പുലി