ETV Bharat / city

കോതമംഗലം പള്ളിതര്‍ക്കം; ആരാധന നടത്താന്‍ സാധിക്കാതെ ഓർത്തഡോക്‌സ് വിഭാഗം മടങ്ങി - യാക്കോബായ വിഭാഗം ലേറ്റസ്റ്റ് ന്യൂസ്

യാക്കോബായ വിഭാഗവും വ്യാപാരി വ്യവസായ സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഓർത്തഡോക്‌സ് വിഭാഗം മടങ്ങിയത്

കോതമംഗലം പള്ളിതര്‍ക്കം; ആരാധന നടത്താന്‍ സാധിക്കാതെ ഓർത്തഡോക്‌സ് വിഭാഗം മടങ്ങി
author img

By

Published : Oct 28, 2019, 5:26 PM IST

Updated : Oct 28, 2019, 5:46 PM IST

എറണാകുളം: കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയില്‍ ആരാധന നടത്താനായി എത്തിയ ഓര്‍ത്തഡോക്സ് വിഭാഗം പ്രതിഷേധം ശക്തമായതോടെ മടങ്ങി. രാവിലെ പത്ത് മണിയോടെ പള്ളിയിലെത്തിയ ഓർത്തഡോക്സ് വിഭാഗത്തിനെതിരെ യാക്കോബായ വിഭാഗം വലിയ രീതിയിൽ പ്രതിഷേധമുയർത്തിയിരുന്നു. തുടർന്ന് വ്യാപാരി വ്യവസായ സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ നിന്നും മടങ്ങാൻ തീരുമാനിച്ചത്. നിയമജ്ഞരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും കോടതി വിധി നടപ്പാക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും പള്ളിയിൽനിന്ന് മടങ്ങുന്നതിന് മുമ്പ് തോമസ് പോൾ റമ്പാൻ പറഞ്ഞു.

കോതമംഗലം പള്ളിതര്‍ക്കം; ആരാധന നടത്താന്‍ സാധിക്കാതെ ഓർത്തഡോക്‌സ് വിഭാഗം മടങ്ങി

ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ എത്തുന്നതറിഞ്ഞ യാക്കോബായ വിഭാഗം വിശ്വാസികൾ നേരത്തെ തന്നെ പള്ളിയിൽ നിലയുറപ്പിച്ചു. ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാൻ എത്തിയതോടെ ഗേറ്റ് അടച്ചു. യാതൊരു കാരണവശാലും ഓർത്തഡോക്സ് വിഭാഗത്തെ പള്ളിയിൽ കയറ്റില്ലെന്ന ഉറച്ച നിലപാടിലായിരുന്നു യാക്കോബായ വിശ്വാസികൾ. പൊലീസ് പലതവണ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലപ്രദമായില്ല. തുടര്‍ന്ന് വ്യാപാരി വ്യവസായ സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ച് ഓർത്തഡോക്സ് വിഭാഗത്തിനെതിരെ പ്രതിഷേധവുമായി എത്തി. വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രതിഷേധം കൂടി കണക്കിലെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗം മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ നാല് തവണ തോമസ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കാൻ എത്തിയിരുന്നെങ്കിലും യാക്കോബായ വിഭാഗത്തിന്‍റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു. തങ്ങളുടെ പൂർവ പിതാക്കന്മാർ പണിതുയർത്തിയ പള്ളിയിൽനിന്നും ഒരിക്കലും ഇറങ്ങില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്‍റെ നിലപാട്.

Intro:

Body:കോതമംഗലം ചെറിയപള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നം രൂക്ഷമാകുമ്പോൾ പ്രതിഷേധവുമായി വ്യാപാരി വ്യവസായ സംഘടനകളും നാട്ടുകാരും രംഗത്ത്. കോതമംഗലത്തിന്റെ പ്രകാശമായ ചെറിയപള്ളി പിടിച്ചെടുത്ത് ഇവിടുത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കാനാണ് ഓർത്തഡോക്സ് സഭ ശ്രമിക്കുന്നതെന്നാണ് വ്യാപാരി വ്യവസായി സംഘടനകളുടെ ആരോപണം.

byte

കോതമംഗലത്തെ വെളിച്ചമായ ചെറിയ പള്ളി പൂട്ടിക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്.പള്ളിയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരായി ഉചിതമായ രീതിയിൽ പോരാട്ടം നടത്തുമെന്നും തോമസ് പോൾ റമ്പാന് കൂടെ വന്നിട്ടുള്ള മുഴുവൻ ആളുകളെയും അവിടെനിന്ന് ഒഴിപ്പിക്കാൻ പോലീസ് നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ കൗൺസിലർ കെ എ നൗഷാദ് പറഞ്ഞു.

ചെറിയപള്ളിയുടെ വിശ്വാസത്തോട് ഐക്യം പ്രഖ്യാപിച്ചുകൊണ്ട് കോതമംഗലത്തെ സ്വകാര്യ ബസ്സുകൾ ഉച്ചകഴിഞ്ഞ് താൽക്കാലികമായി സർവീസ് നിർത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. വ്യാപാരി അസോസിയേഷൻ കോതമംഗലത്ത് ഹർത്താൽ പ്രഖ്യാപിച്ചതിനുശേഷം പ്രകടനമായി പള്ളിയിലേക്ക് എത്തിയിരുന്നു. യാക്കോബായ വിശ്വാസികൾ ഗേറ്റ് പൂട്ടിയിട്ട് പള്ളിക്കകത്തും പരിസരത്തും പ്രതിഷേധം ശക്തമാകുമ്പോളാണ് എതിർവശത്ത് വ്യാപാരി വ്യവസായികളും നാട്ടുകാരും പ്രതിഷേധവുമായി എത്തിയത്. ഇതോടെ തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിലുള്ള ഓർത്തഡോക്സ് സംഘം വ്യാപാരി വ്യവസായികളുടെയും യാക്കോബായ വിശ്വാസികളുടെയും പ്രതിഷേധത്തിന് നടുവിലായി. പലതവണ പ്രതിഷേധം അവസാനിപ്പിച്ച് പിന്മാറുന്നതിനായി പോലീസ് ശ്രമം നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല.

ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ നേരിട്ട് ഏറ്റുമുട്ടി ഒരു സംഘർഷം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലാണ് ഇപ്പോൾ പോലീസ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം സുപ്രീംകോടതിയുടെയും മുൻസിഫ് കോടതിയുടെയും വിധി നടപ്പാക്കണമെന്ന ഉറച്ച നിലപാടിലാണ് തോമസ് പോൾ റമ്പാനും സംഘവും.

byte

എന്നാൽ എന്തു വിലകൊടുത്തും പൂർവ്വപിതാക്കന്മാരുടെ പള്ളികൾ വിട്ടു നൽകില്ലെന്ന നിലപാടോടെയാണ് യാക്കോബായ പക്ഷം മുന്നോട്ടുപോകുന്നത്.

ETV Bharat
Kochi

Conclusion:
Last Updated : Oct 28, 2019, 5:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.