എറണാകുളം: നൂറ്റാണ്ടിന്‍റെ ചരിത്രവും പാരമ്പര്യവുമുള്ള കോടനാട് ആനക്കളരി അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നു. ആനക്കളരി കൂടിന്‍റെ പകുതി ഭാഗം ചിതലെടുത്തു. 154 വര്‍ഷത്തെ പഴക്കമുള്ള കെട്ടിടമാണിത്. ആനക്കളരി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടനാട് പൈതൃക സംരക്ഷണ സമിതി എല്ലാവർഷവും മന്ത്രിമാർക്ക് നിവേദനം നല്‍കാറുണ്ടെങ്കിലും നടപടിയില്ലെന്നാണ് ആരോപണം. വര്‍ഷം തോറും ലക്ഷക്കണക്കിന് രൂപ ആനകൾക്കായി ചെലവാക്കുന്നതായാണ് വിവരവകാശ രേഖ വ്യക്തമാക്കുന്നത്. 1865 തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്‍റെ ഭരണകാലത്താണ് ആനക്കളരി സ്ഥാപിച്ചത്. 1965 ൽ ആനക്കൂട് പുതുക്കി പണികഴിപ്പിച്ചതിന് ശേഷം പിന്നീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പേരിന് മാത്രമായി.
കോടനാട് ആനക്കളരി ശാപമോക്ഷം തേടുന്നു - പദ്ധതി
ആനക്കളരി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർക്ക് നിവേദനം നല്‍കാറുണ്ടെങ്കിലും നടപടിയില്ലെന്നാണ് ആരോപണം
എറണാകുളം: നൂറ്റാണ്ടിന്‍റെ ചരിത്രവും പാരമ്പര്യവുമുള്ള കോടനാട് ആനക്കളരി അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നു. ആനക്കളരി കൂടിന്‍റെ പകുതി ഭാഗം ചിതലെടുത്തു. 154 വര്‍ഷത്തെ പഴക്കമുള്ള കെട്ടിടമാണിത്. ആനക്കളരി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടനാട് പൈതൃക സംരക്ഷണ സമിതി എല്ലാവർഷവും മന്ത്രിമാർക്ക് നിവേദനം നല്‍കാറുണ്ടെങ്കിലും നടപടിയില്ലെന്നാണ് ആരോപണം. വര്‍ഷം തോറും ലക്ഷക്കണക്കിന് രൂപ ആനകൾക്കായി ചെലവാക്കുന്നതായാണ് വിവരവകാശ രേഖ വ്യക്തമാക്കുന്നത്. 1865 തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്‍റെ ഭരണകാലത്താണ് ആനക്കളരി സ്ഥാപിച്ചത്. 1965 ൽ ആനക്കൂട് പുതുക്കി പണികഴിപ്പിച്ചതിന് ശേഷം പിന്നീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പേരിന് മാത്രമായി.
Body:154 വർഷത്തെ പഴക്കമുള്ള ആനക്കളരിയുടെ രണ്ടു തൂണുകൾ ഇതിനോടകം ചിതൽ എടുത്തു .വനം വകുപ്പിൻറെ അനാസ്ഥ കൊണ്ട് മാത്രമാണ് ആനക്കളരികൂട് ചിതലരിക്കുന്നത്. ടൂറിസം പദ്ധതി റിപ്പോർട്ട് അടക്കം കോടനാട് പൈതൃക സംരക്ഷണ സമിതി എല്ലാവർഷവും മന്ത്രിമാർക്ക് നിവേദനം നൽകാറുണ്ടെങ്കിലും നടപടിയായിട്ടില്ല .വനംവകുപ്പ് അധികൃതർ പദ്ധതിക്ക് മുൻകൈ എടുക്കുന്നിലെന്നാണ് നാട്ടുകാർ പറയുന്നത് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽപോലും ആനക്ക് വർഷാവർഷം ലക്ഷങ്ങൾ ചെലവ് കാണുന്നുണ്ട്. എന്നാൽ പേരിന് മാത്രം അല്ലാതെ മറ്റൊന്നും കാണാനില്ല .കഴിഞ്ഞ പ്രളയത്തിന് ആനക്കൂടിന് സമീപം നിന്നിരുന്ന വൻമരം കടപുഴകി വീണിരുന്നു 1865 തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിൻറെ ഭരണകാലത്താണ് ആനക്കളരി സ്ഥാപിച്ചത് .1965 ൽ ആനക്കൂട് പുതുക്കി പണികഴിപ്പിച്ചെങ്കിലും സർക്കാർ ആനപിടുത്തം നിരോധിച്ചു .പിന്നീട് വനത്തിൽ പഴയ വാരിക്കുഴിയിൽ വീണ ആനകളെയും കാട്ടിൽ പരിക്കേറ്റ ആനകളെയും മാത്രം പരിശീലിപ്പിക്കുന്ന കളരിയായി ഇവിടെ മാറുകയായിരുന്നു.
Conclusion:മൂന്നുവർഷം മുമ്പ് ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ എല്ലാം സമീപത്തുള്ള കപ്‌റികാടിലേക് മാറ്റിയതോടെ ലോകചരിത്രം പേറിയ ആനക്കൂട് പ്രാധാന്യം ഇല്ലാതായി. ഇവയെല്ലാം പുതിയ ചരിത്ര വിദ്യാർത്ഥികൾക്ക് എങ്കിലും വേണ്ടി സംരക്ഷിക്കണമെന്ന് മുറവിളിയും ആയി കോടനാട് പൈതൃക സംരക്ഷണ സമിതിയും രംഗത്തുണ്ട്