കൊച്ചി: കൊച്ചിയില്‍ ഈ മാസം 21ന് രൂപപ്പെട്ട വെള്ളക്കെട്ട് ജൂണിലും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ മെയ് മാസത്തിന് മുമ്പേ പരിഹാരം കാണാനാണ് തീരുമാനമെന്ന് മേയര്‍ സൗമിനി ജെയ്‌ന്‍. അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. നഗരസഭക്ക് താങ്ങാന്‍ കഴിയുന്നതിലും അധികം ചിലവ് പദ്ധതിക്ക് ആവശ്യമായി വരുന്നതിനാല്‍ കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. കയ്യേറ്റങ്ങള്‍ അടക്കമുള്ളവ ഒഴിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കേണ്ടി വരും. അതിനാല്‍ കലക്ടറെ പദ്ധതിയുടെ കണ്‍വീനറായി ചുമതലപ്പെടുത്തിയതായും സൗമിനി ജെയ്‌ന്‍ അറിയിച്ചു.
കൊച്ചിയിലെ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. വെള്ളക്കെട്ട് നേരിടാന്‍ നഗരസഭ കൈക്കൊണ്ട നടപടികള്‍ മേയര്‍ സൗമിനി ജെയ്‌ന്‍ യോഗത്തില്‍ വിശദീകരിച്ചു. കൊച്ചിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതും നഗര സൗന്ദര്യവ്തകരണവും വെള്ളം ഇറങ്ങുന്നതിന് തടസങ്ങള്‍ സൃഷ്ടിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളക്കെട്ടിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്.