എറണാകുളം : കൊവിഡ് വ്യാപനം പിടിച്ചുകെട്ടുന്നതിന്‍റെ ഭാഗമായി കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലുള്ള എല്ലാ ബെവ്കോ ഔട്ട്ലറ്റുകളും അടച്ചു. കൊവിഡ് നിരക്ക് ഉയര്‍ന്നതിന് പിന്നാലെ കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന എല്ലാ വില്‍പ്പനകേന്ദ്രങ്ങളും പൂട്ടാന്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരുന്നു.
എറണാകുളം ജില്ലയിലെ 90 ശതമാനം ബെവ്കോ ഔട്ട്‌ലെറ്റുകളും അടച്ചിട്ടുണ്ടെന്നും കൊവിഡ് വ്യാപനം തടയാന്‍ ഇത് സഹായകരമാകുമെന്നും കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അഷ്റഫ് പറഞ്ഞു. എറണാകുളം ജില്ലയില്‍ തന്നെ 90 ശതമാനം ഔട്ട്‌ലറ്റുകളും അടച്ചു. 10 ശതമാനം മാത്രമാണ് അവശേഷിക്കുന്നത്.
Also read: ഒറ്റ ദിനം 5.05 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ ; റെക്കോഡിട്ട് കേരളം
അവയും അടച്ചിടണമെന്നാണ് ജില്ല ഭരണകൂടത്തോടുള്ള അഭ്യര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു. 2,359 പുതിയ കൊവിഡ് കേസുകളാണ് എറണാകുളം ജില്ലയില്‍ വെള്ളിയാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2,359 ആണ്.
അതേസമയം, സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 20,722 കൊവിഡ് കേസുകളും 116 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. പോസിറ്റിവിറ്റി നിരക്ക് 13.61 ശതമാനമാണ്. 1,60,824 പേരാണ് സംസ്ഥാനത്ത് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.