ETV Bharat / city

ആശങ്കയായി നാടിന് ആശ്വാസമാകേണ്ട കാൻസർ സെന്‍റർ

രണ്ട് വർഷം മുമ്പ് പ്രധാന കെട്ടിടത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് 2020ൽ കൊച്ചി കാൻസർ സെന്‍ററിന്‍റെ ആദ്യഘട്ടം പൂർത്തിയാക്കുമെന്നായിരുന്നു. 2014 ഓഗസ്റ്റ് 18ന് ഉമ്മൻ ചാണ്ടി കൊച്ചി കാൻസർ സെന്‍ററിന് തറക്കല്ലിട്ടത്. രണ്ട് വർഷം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.

author img

By

Published : Mar 15, 2021, 11:40 AM IST

cochi cancer center  കൊച്ചി കാൻസര്‍ സെന്‍റര്‍  election news  kerala development news  കേരള വികസനം  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
കൊച്ചി കാൻസര്‍ സെന്‍റര്‍

എറണാകുളം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കാൻസര്‍ രോഗികള്‍ക്ക് ആശ്രയമായി വിഭാവനം ചെയ്യപ്പെട്ടതാണ് കൊച്ചി കാൻസർ സെന്‍റർ. ആദ്യ ഘട്ട നിർമാണം 2021 ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. പക്ഷേ നിർമാണത്തിൽ വീഴ്ച വരുത്തിയ കമ്പനിയുമായുള്ള കരാർ റദ്ദാക്കിയതോടെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുകയാണ്. രണ്ട് വർഷം മുമ്പ് പ്രധാന കെട്ടിടത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് 2020ൽ കൊച്ചി കാൻസർ സെന്‍ററിന്‍റെ ആദ്യഘട്ടം പൂർത്തിയാക്കുമെന്നായിരുന്നു. നിർമാണ ചുമതലയുള്ള ഇൻകൽ നിർമ്മാണമേല്‍പ്പിച്ച തമിഴ്നാട്ടിലെ പി ആൻഡ് സി കമ്പനിയാണ് പ്രവർത്തനങ്ങൾ അവതാളത്തിലാക്കിയത്. തുടർച്ചയായി കരാർ ലംഘനം നടത്തുകയും നിർമാണത്തിൽ വീഴ്ച വരുത്തുകയും ചെയ്തു. 2019 ൽ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്ന് വീണ് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. കോൺക്രീറ്റ് ചെയ്ത ഭാഗമായിരുന്നു ഇടിഞ്ഞു വീണത്.

ആശങ്കയായി നാടിന് ആശ്വാസമാകേണ്ട കാൻസർ സെന്‍റർ

ഫണ്ട് അനുവദിച്ച കിഫ്ബിയുടെ ടെക്നിക്കൽ വിഭാഗം നടത്തിയ പരിശോധനയിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതോടെയാണ് നിർമാണ കരാർ റദ്ദാക്കിയത്. പുതിയ ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇതിനെതിരായി ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ കോടതി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കാൻ കഴിയുക.

ഇതോടെ കൊച്ചിയിലെ അർബുദ ചിക്തസാകേന്ദ്രത്തിനായി പാവപ്പെട്ട രോഗികൾ ഇനിയും കാത്തിരിക്കേണ്ടി വരും. പ്രധാന കെട്ടിടത്തിന്‍റെ നിർമാണം മുൻ നിശ്ചയിച്ച പ്രകാരം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ചിക്തസയ്ക്ക് വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും സ്ഥാപനത്തിൽ നടപ്പാക്കാൻ കഴിയുമായിരുന്നു. ആശുപത്രി നിർമാണത്തിൽ മുൻ പരിചയമില്ലാത്ത ഇൻകലിനെ നിർമ്മാണ ചുമതല ഏല്‍പ്പിച്ചതിനെതിരെ അന്നു തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ജസ്റ്റിസ് വി.ആർ.കൃഷണയ്യർ മൂവ്‌മെന്‍റ് ഭാരവാഹിയായ ഡോ. എൻ.കെ സുനിൽകുമാർ ഇ.ടി.വി ഭാരതിനോട് പറഞ്ഞു. കരാറുകാരനെ മാറ്റുന്ന സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും. പൊതുവെയുള്ള സർക്കാർ പദ്ധതികളുടെ ദുസ്ഥിതിയാണിതെന്നും ഡോ. എൻ.കെ. സുനിൽകുമാർ പറഞ്ഞു.

മധ്യകേരളത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള കാൻസർ ആശുപത്രി അത്യാവശ്യമെന്ന അഭിപ്രായം ആദ്യം പ്രകടിപ്പിക്കുകയും ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരികയും ചെയ്തത് ഡോ.എൻ.കെ. സുനിൽകുമാറായിരുന്നു. തുടർന്നാണ് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ഈയൊരു ആവശ്യം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയോട് ഉന്നയിക്കുന്നത്. ഇതേ തുടർന്നായിരുന്നു 2014 ഓഗസ്റ്റ് 18ന് ഉമ്മൻ ചാണ്ടി കൊച്ചി കാൻസർ സെന്‍ററിന് തറക്കല്ലിട്ടത്. രണ്ട് വർഷം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.