ETV Bharat / city

കുന്നത്തുനാട്ടിലെ നിലംനികത്തൽ: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബെന്നി ബഹനാൻ

ഉത്തരവിൽ ഫാരിസ് അബൂബക്കറിന്‍റെ ഉടമസ്ഥതയിലുള്ള സ്പീക്ക് കമ്പനി നിരത്തിയ വാദങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ബെന്നി ബഹനാൻ ആരോപിച്ചു.

കുന്നത്തുനാട്ടിലെ നിലംനികത്തൽ: വിജിലൻസ് അന്വേഷണം ആവശ്യപെട്ട് ബെന്നി ബഹനാൻ
author img

By

Published : May 16, 2019, 5:21 PM IST

എറണാകുളം : കുന്നത്തുനാട്ടിൽ 15 ഏക്കർ നിലം നികത്താൻ അനുമതി നൽകിയ സർക്കാർ ഉത്തരവിനെ കുറിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. ഉത്തരവ് മരവിപ്പിച്ചാൽ മാത്രം പോരാ റദ്ദാക്കുക തന്നെ വേണമെന്നും ബെന്നി ബഹനാൻ പറഞ്ഞു.

ഇൻഫോപാർക്ക് , സ്മാർട്ട് സിറ്റി, കടമ്പ്രയാർ എന്നിവയോട് ചേർന്നുകിടക്കുന്ന ഭൂമി നികത്താൻ പങ്കാളികളായ വൻ സ്രാവുകളെ പുറത്തു കൊണ്ടുവരണം. 2008ലെ നെൽവയൽ തണ്ണീർത്തട നിയമം പ്രാബല്യത്തിൽ വരുമ്പോൾ കരഭൂമി അല്ലാത്തതിനാൽ കുന്നത്തുനാട് ഇപ്പോഴും ഡേറ്റ ബാങ്കിൽ ഉള്ള നിലമാണ്. കലക്ടറുടെ ഉത്തരവിനെ മറികടന്ന് ഉദ്യോഗസ്ഥ തലത്തിൽ നടന്ന നടപടി ദുരൂഹമാണെന്നും ബെന്നി ബഹനാൻ ആരോപിച്ചു.

റവന്യൂ മന്ത്രിയെ പോലും നോക്കുകുത്തിയാക്കിയാണ് അഡീഷണൽ സെക്രട്ടറി പി എച്ച് കുര്യൻ നിലം നികത്താൻ അനുമതി നൽകിയത്.
ഉത്തരവിൽ ഫാരിസ് അബൂബക്കറിന്‍റെ ഉടമസ്ഥതയിലുള്ള സ്പീക്ക് കമ്പനി നിരത്തിയ വാദങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഏകപക്ഷീയമായി അഡീഷണൽ സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നുവെന്നും ബെന്നി ബഹനാൻ ആരോപിച്ചു.

Intro:കുന്നത്തുനാട്ടിലെ നിലംനികത്തൽ: വിജിലൻസ് അന്വേഷണം വേണമെന്ന് ബെന്നി ബഹനാൻ

Body:കുന്നത്തുനാട്ടിൽ 15 ഏക്കർ നിലം നികത്താൻ ഭൂമാഫിയക്ക് അനുവാദം നൽകിയ സർക്കാർ ഉത്തരവിന്റെ നടപടികളെ കുറിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഉത്തരവ് മരവിപ്പിച്ചാൽ മാത്രം പോരാ റദ്ദാക്കുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇൻഫോപാർക്ക് ,സ്മാർട്ട് സിറ്റി, കടമ്പ്രയാർ എന്നിവയോട് ചേർന്നുകിടക്കുന്ന കണ്ണായ സ്ഥലം കയ്യടക്കാൻ വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ നടന്ന അനധികൃത ഇടപാടിൽ പങ്കാളികളായ രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖലയിലെ വൻ സ്രാവുകളെ പുറത്തു കൊണ്ടുവരിക തന്നെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 2008ലെ നെൽവയൽ തണ്ണീർത്തട നിയമം പ്രാബല്യത്തിൽ വരുമ്പോൾ കരഭൂമി അല്ലാത്തതിനാൽ വിവാദമായ 15 ഏക്കർ ഇപ്പോഴും ഡേറ്റ ബാങ്കിൽ ഉള്ള നിലമാണ്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയശേഷമാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.

ഉദ്യോഗസ്ഥതലത്തിൽ നടന്ന സംശയാസ്പദവും അസാധാരണവുമായ തിടുക്കത്തിൽ നിലം നികത്താൻ അനുമതി നൽകിയത് ദുരൂഹമാണ്. റവന്യൂ മന്ത്രിയെ പോലും നോക്കുകുത്തിയാക്കിയാണ് വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ റവന്യൂ അഡീഷണൽ സെക്രട്ടറി ആയിരുന്ന പി എച്ച് കുര്യൻ നിലം നികത്താൻ അനുമതി നൽകിയത്. 2018 നവംബർ 24 ന് ലഭിച്ച അപേക്ഷ 30ന് പി എച്ച് കുര്യൻ തന്നെയാണ് നിയമവകുപ്പിന്റെ ഉപദേശം സ്വീകരിക്കാൻ നോട്ടെഴുതിയ ശേഷം ഫയൽ നിയമവകുപ്പിലേക്ക് അയച്ചത്. എന്നാൽ 2019 ജനുവരി ഏഴിന് വാക്കാലുള്ള നിർദ്ദേശത്തെത്തുടർന്ന് ഉപദേശം തേടാതെ തന്നെ നിയമവകുപ്പിൽ നിന്ന് ഫയൽ തിരികെ വാങ്ങുകയായിരുന്നു. തൊട്ടടുത്ത ദിവസം ഇറങ്ങിയ ഉത്തരവിൽ ഹിയറിങ് നടത്തി എത്തി എത്തി ഒരു ആഴ്ചക്കുള്ളിൽ തീരുമാനമെടുക്കാൻ കുര്യൻ ഉത്തരവിടുകയായിരുന്നു. 16ന് നടന്ന ഹിയറിങ്ങിന് ശേഷം 29ന് നിലം നികത്താൻ അനുമതി നൽകി കുര്യൻ ഉത്തരവിറക്കി. തൊട്ടടുത്ത ദിവസം ഇദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു ചെയ്തു. അന്ന് ഇറങ്ങിയ ഉത്തരവിൽ ഫാരിസ് അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള സ്പീക്ക് കമ്പനി നിരത്തിയ വാദങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഏകപക്ഷീയമായി കുര്യൻ ഉത്തരവിറക്കുകയായിരുന്നുവെന്നും ബെന്നി ബഹനാൻ ആരോപിച്ചു.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.