ETV Bharat / city

ആലുവ സ്വർണ കവർച്ച കേസിലെ മുഴുവൻ പ്രതികളും പിടിയിൽ - അഞ്ച്

മൂന്നാറിലെ വനത്തിനുള്ളിൽ ഒളിവില്‍ കഴിയുകയായിരുന്ന നാല് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

ഫയൽ ചിത്രം
author img

By

Published : May 25, 2019, 11:20 AM IST

Updated : May 25, 2019, 11:42 AM IST

ആലുവ: എടയാർ സ്വർണ കവർച്ച കേസിലെ നാല് പ്രതികളെ കൂടി ആലുവ പൊലീസ് പിടികൂടി. മൂന്നാറിലെ വനത്തിനുള്ളിൽ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളാണ് പിടിയിലായത്. കേസിൽ സ്വർണ്ണശുദ്ധീകരണശാലയിലെ മുൻ ജീവനക്കാരൻ ബിപിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ അഞ്ച് പ്രതികളും അറസ്റ്റിലായി.
ഈ മാസം പത്തിനാണ് ആലുവ എടയാറിലെ സ്വർണ്ണശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന 21 കിലോ സ്വർണം വാഹനം ആക്രമിച്ച് കൊള്ളയടിച്ചത്. ഒരു ജീവനക്കാരനെ കാണാനെന്ന പേരിൽ മോഷ്ടാക്കള്‍ ഫാക്ടറിക്ക് മുമ്പില്‍ മണിക്കൂറുകൾ ചെലവഴിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ഫാക്ടറിയിലെ ജീവനക്കാരെയും മുമ്പ് പല സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്ത കവർച്ച കേസുകളിലെ പ്രതികളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

Intro:

Body:ആലുവ എടയാർ സ്വർണ്ണക്കവർച്ച കേസിലെ മുഴുവൻ പ്രതികളും പിടിയിൽ. കേസിലെ പ്രതികളായ നാലുപേരെയാണ് മൂന്നാറിൽ നിന്നും ആലുവ പോലീസ് പിടികൂടിയത്. ഇവർ മൂന്നാറിലെ വനത്തിനുള്ളിൽ ഒളിച്ചു കഴിയുകയായിരുന്നു. ഈ കേസിൽ സ്വർണ്ണശുദ്ധീകരണശാലയിലെ മുൻ ജീവനക്കാരൻ ബിപിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സ്വർണ്ണക്കവർച്ച കേസിലെ അഞ്ചു പ്രതികളാണ് പിടിയിലായത്.

ഈ മാസം പത്താം തീയതിയാണ് ആലുവ എടയാറിലെ സ്വർണ്ണശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന 21 കിലോ സ്വർണം വാഹനം ആക്രമിച്ച കൊള്ളയടിക്കപ്പെട്ടത്. ഒരു ജീവനക്കാരനെ കാണാൻ എന്ന പേരിൽ കവർച്ചാസംഘം ഫാക്ടറിക്ക് മുന്നിൽ മണിക്കൂറുകൾ ചെലവഴിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട ഫാക്ടറിയിലെ പല ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. മുൻപ് പല സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്ത കവർച്ച കേസിലെ പ്രതികളെ വിളിച്ചുവരുത്തും പോലീസ് ചോദ്യം ചെയ്തിരുന്നു.

ETV Bharat
Kochi

Conclusion:
Last Updated : May 25, 2019, 11:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.