എറണാകുളം: കർഷക സമരത്തിന് മുന്നിൽ കേന്ദ്രത്തിനു മുട്ടുമടക്കേണ്ടി വന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ (VD Satheesan). കരി നിയമങ്ങൾ (Farm Laws) പിൻവലിച്ചത് (Repeal of farm laws) മറ്റു വഴികൾ മുന്നിൽ ഇല്ലാത്തതുകൊണ്ടാണ്. കർഷകരുടെ വിജയമാണ് കേന്ദ്രത്തിന്‍റെ മനംമാറ്റം. കോൺഗ്രസ് പാർലമെന്‍റിന് അകത്തും പുറത്തും നടത്തിയ സമരങ്ങൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ദൈവത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. ദൈവത്തിൽ വിശ്വസിക്കണം എന്ന് ഒരാളെയും നിർബന്ധിക്കാൻ കഴിയില്ല. എന്നാൽ വിശ്വാസം ഇല്ലാത്ത ഒരാൾക്ക് ദേവസ്വം വകുപ്പ് കൊടുക്കേണ്ടതുണ്ടോയെന്ന് സർക്കാരായിരുന്നു ആലോചിക്കേണ്ടിയിരുന്നതെന്നും ദേവസ്വം മന്ത്രിയുടെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
കെപിസിസി പുനസംഘടനയെ കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ട കാര്യമില്ല. എല്ലാം നേരത്തെ ചർച്ച ചെയ്‌തതാണ്. ഹൈക്കമാൻഡ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണന്നും വി.ഡി സതീശൻ പറഞ്ഞു.
Also read: Rahul Gandhi| Repeal Farm Laws| അന്നദാതാക്കൾ 'അഹങ്കാര'ത്തിന്‍റെ തല കുനിപ്പിച്ചുവെന്ന് രാഹുൽ ഗാന്ധി