ETV Bharat / city

സ്വർണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം - gold smuggling case swapna bail news

സ്വപ്‌ന സുരേഷ് ഉൾപ്പടെ എട്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത് എൻഐഎ രജിസ്റ്റർ ചെയ്‌ത കേസില്‍

സ്വപ്‌ന സുരേഷ്  സ്വപ്‌ന സുരേഷ് വാര്‍ത്ത  സ്വപ്‌ന സുരേഷ് ജാമ്യം വാര്‍ത്ത  സ്വപ്‌ന സുരേഷ് ജാമ്യം  സ്വപ്‌ന ജാമ്യം  സ്വപ്‌ന ജാമ്യം വാര്‍ത്ത  സ്വപ്‌ന എന്‍ഐഎ കേസ് വാര്‍ത്ത  സ്വപ്‌ന എന്‍ഐഎ കേസ്  സ്വപ്‌ന ഹൈക്കോടതി ജാമ്യം വാര്‍ത്ത  സ്വപ്‌ന ഹൈക്കോടതി ജാമ്യം  സ്വര്‍ണക്കടത്ത് ജാമ്യം വാര്‍ത്ത  സ്വര്‍ണക്കടത്ത് ജാമ്യം  സ്വര്‍ണക്കടത്ത് സ്വപ്‌ന ജാമ്യം  സ്വര്‍ണക്കടത്ത് സ്വപ്‌ന ജാമ്യം വാര്‍ത്ത  സ്വര്‍ണക്കടത്ത് കേസ് സ്വപ്‌ന വാര്‍ത്ത  സ്വര്‍ണക്കടത്ത് കേസ് സ്വപ്‌ന  സ്വര്‍ണക്കടത്ത് കേസ് സ്വപ്‌ന ജാമ്യം വാര്‍ത്ത  സ്വര്‍ണക്കടത്ത് കേസ് സ്വപ്‌ന ജാമ്യം  കേരള ഹൈക്കോടതി വാര്‍ത്ത  ഹൈക്കോടതി വാര്‍ത്ത  നയതന്ത്ര സ്വര്‍ണക്കടത്ത് വാര്‍ത്ത  നയതന്ത്ര സ്വര്‍ണക്കടത്ത്  നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് വാര്‍ത്ത  നയതന്ത്ര സ്വര്‍ണക്കടത്ത് കേസ്  നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് സ്വപ്‌ന വാര്‍ത്ത  നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് സ്വപ്‌ന  kerala high court news  kerala high court  swapna suresh bail news  swapna suresh bail  swapna suresh  swapna suresh news  swapna bail news  swapna bail  gold smuggling case  gold smuggling case news  gold smuggling case swapna  gold smuggling case swapna news  gold smuggling case swapna bail news  gold smuggling case swapna bail
സ്വർണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം
author img

By

Published : Nov 2, 2021, 3:24 PM IST

എറണാകുളം: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉൾപ്പടെയുള്ള പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എൻഐഎ രജിസ്റ്റർ ചെയ്‌ത കേസിലാണ് ഒരു വർഷത്തിന് ശേഷം ജാമ്യം നൽകിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ്, ഇഡി കേസുകളിൽ നേരത്തെ തന്നെ സ്വപ്‌നയ്ക്ക് വിചാരണ കോടതികളിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. ഇതോടെ സ്വപ്‌ന സുരേഷ് ജയിൽ മോചിതയാകും.

ജാമ്യം സ്വപ്‌ന ഉള്‍പ്പടെ 8 പ്രതികള്‍ക്ക്

25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. പ്രധാന പ്രതികളായ സരിത്ത്, റമീസ്, ജലാൽ ഉൾപ്പെടെ എട്ട് പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. സ്വർണക്കടത്തിൽ തനിക്കെതിരെ എൻഐഎ ചുമത്തിയ യുഎപിഎ കേസ് നിലനിൽക്കില്ലെന്നത് ഉൾപ്പടെയുള്ള വാദങ്ങളായിരുന്നു സ്വപ്‌ന ഉന്നയിച്ചത്. കേസിന്‍റെ വിചാരണ നടപടികൾ അനന്തമായി നീളുകയാണെന്നും ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടി. നേരത്തെ എൻഐഎ പ്രത്യേക കോടതിയിൽ സ്വപ്‌ന സുരേഷ് നൽകിയ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ജയില്‍ മോചനം ഒരു വര്‍ഷത്തിന് ശേഷം

കഴിഞ്ഞ വർഷം ജൂലൈ പതിനൊന്നിനായിരുന്നു ബെംഗളൂരുവിൽ നിന്നും എൻഐഎ സംഘം രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും അറസ്റ്റ് ചെയ്‌തത്. ജൂലായ് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയതിന് പിന്നാലെയാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്.

സ്വർണക്കടത്തിൽ കസ്റ്റംസും ഇഡിയും പ്രതികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്നു. രണ്ട് കേസുകളിലും അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സ്വപ്‌നയ്ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. കോഫേ പോസ നിയമപ്രകാരം സ്വപ്‌ന സുരേഷിന്‍റെ കരുതൽ തടങ്കലും ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Also read: സ്വപ്‌ന സുരേഷിന്‍റെ കോഫെപോസ ഹൈക്കോടതി റദ്ദാക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.