ETV Bharat / city

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് 120 രൂപ കുറഞ്ഞു - gold price today

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണ വില കുറഞ്ഞത്

സ്വര്‍ണ വില കുറഞ്ഞു  kerala gold rate today  gold rate decreased  gold price today  ഇന്നത്തെ സ്വർണ വില
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു
author img

By

Published : Apr 2, 2022, 11:54 AM IST

എറണാകുളം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന്‍റെ വില 4,795 രൂപയും ഒരു പവൻ സ്വർണത്തിന്‍റെ വില 38,360 രൂപയുമായി.

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണ വില കുറഞ്ഞത്. യുക്രൈനിലെ റഷ്യൻ ആക്രമണത്തെ തുടർന്നാണ് സ്വർണ വില കുതിച്ച് ഉയർന്നത്. ഓഹരി വിപണികളിൽ ഉൾപ്പെടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരഞ്ഞെടുത്തതോടെ വില ഉയരുകയായിരുന്നു.

എന്നാൽ ചാഞ്ചാട്ടം തുടരുകയായിരുന്ന സ്വർണ വിപണിയിൽ കഴിഞ്ഞ വാരം മൂന്ന് ദിവസങ്ങളിൽ വില കുറഞ്ഞിരുന്നു. മറ്റ് ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന വിപണിയിൽ ഇന്നലെ വില വർധനവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് വീണ്ടും വില കുറയുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.

Also read: എണ്ണവില കത്തിക്കയറുന്നു; മുംബൈയില്‍ പെട്രോളിന് 117 രൂപ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.