തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി പിണറായി കളിച്ച നാടകമായിരുന്നു നാടാർ സംവരണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ തീരുമാനം ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കെ മുരളീധരന്‍ രംഗത്തെത്തിയത്.
യുഡിഎഫ് സർക്കാർ ഇത് നടപ്പാക്കാതിരുന്നത് നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു. പിണറായി സർക്കാരിനും ഇതേ നിയമോപദേശമണ് ആദ്യം ലഭിച്ചത്. എന്നാല്‍ സർക്കാരിൻ്റെ നിർബന്ധം മൂലമാണ് നിയമവകുപ്പ് എതിർക്കാതിരുന്നതെന്നും മുരളീധരൻ ആരോപിച്ചു.
പത്ത് വോട്ടിന് വേണ്ടി പിണറായി വിജയൻ നാടാർ വിഭാഗത്തെ വഞ്ചിച്ചു. നാടാര്‍ വിഭാഗത്തിന് നിലവിൽ കടിച്ചതുമില്ല പിടിച്ചതുമില്ല എന്നതാണ് അവസ്ഥ. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മാപ്പ് പറയാൻ തയ്യാറാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
അതേസമയം, പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചതില്‍ അതൃപ്‌തനാണെന്ന വാര്‍ത്തകള്‍ മുരളീധരന്‍ തള്ളി. പാർട്ടിയിൽ നിലവിലുള്ള പദവിയിൽ തനിക്ക് അതൃപ്‌തി ഇല്ലെന്ന് വ്യക്തമാക്കിയ മുരളീധരൻ താൻ കെപിസിസി അധ്യക്ഷ പദവി വഹിച്ചിരുന്ന ആളാണെന്നും നിലവിലുള്ള പദവി അതിന് താഴെയാണെന്നും ചൂണ്ടിക്കാട്ടി.
Also read: ചന്ദ്രികയ്ക്ക് വേണ്ടി പിരിച്ച കോടികൾ കാണാനില്ലെന്ന് ജീവനക്കാർ