ETV Bharat / city

ഇരമല്ലൂർ പാടശേഖര കൃഷിയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

author img

By

Published : Aug 27, 2021, 9:55 PM IST

അറുപത് ഏക്കറോളം പാടശേഖരമാണ് കൃഷിയോഗ്യമല്ലാതെ നാശത്തിന്‍റെ വക്കിലുള്ളത്.

ഇരമല്ലൂർ പാടശേഖരം  ഇരമല്ലൂർ പാടശേഖരം വാർത്ത  ഇരമല്ലൂർ പാടശേഖര കൃഷിയോഗ്യമാക്കണം  അറുപത് ഏക്കറോളം പാടശേഖരം  പൂക്കൃഷി വാർത്ത  Iramallur paddy field  kothamangalam flower cultivation  flower cultivation news  Iramallur paddy field flower cultivation
ഇരമല്ലൂർ പാടശേഖര കൃഷിയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

എറണാകുളം: വർഷങ്ങളായി നെൽകൃഷി നടത്തിയിരുന്ന പാടശേഖരം നാശത്തിന്‍റെ വക്കിൽ. നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ പാടശേഖരമാണ് പ്രളയത്തിന് ശേഷം കൃഷിയോഗ്യമല്ലാതായത്. പ്രളയത്തെ തുടർന്ന് മണ്ണും ചെളിയും അടിഞ്ഞ് ഭൂമിയിൽ കൃഷി ചെയ്യാനാകാതെ വരികയായിരുന്നു. അറുപത് ഏക്കറോളം പാടശേഖരമാണ് നാശത്തിന്‍റെ വക്കിലായത്.

കഴിഞ്ഞ തവണയുണ്ടായ പ്രളയത്തിൽ കിലോമീറ്ററോളം ദൂരം ചെളി വന്ന് അടിഞ്ഞ് തോട് നികന്നതിനെ തുടർന്ന് ചെറിയ മഴയിൽ പോലും പാടശേഖരത്തിൽ വലിയ അളവിൽ വെള്ളം ഒഴുകിയെത്തും. കൃഷി ഇറക്കിയാൽ കൃഷി ഇടത്തിൽ നിന്ന് വെള്ളം തോട്ടിലേക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്.

ഇതിന് ശാസ്‌ത്രീയമായ പരിഹാരം കാണണമെന്നും ഈ പാടശേഖരം കർഷകർക്ക് കൃഷി ചെയ്യാൻ അനുയോജ്യമായ രീതിയിലേക്ക് മാറ്റണമെന്നുമാണ് കർഷകരുടെ ആവശ്യം. വിഷയം കൃഷിമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് സ്ഥലം സന്ദർശിച്ച കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.എം.ദിനകരൻ പറഞ്ഞു.

READ MORE: മറുനാടൻ പൂക്കളെ വെല്ലും കാസർകോട്ടെ ചെണ്ടുമല്ലികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.