ETV Bharat / city

ഗിരീഷ് ബാബു 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് - ibrahim kunj issue

കള്ളപ്പണക്കേസ് പിൻവലിക്കാൻ ഇബ്രാംഹിം കുഞ്ഞും മകനും പണം വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു ഗിരീഷ് ബാബുവിന്‍റെ പരാതി

ibrahim kunj issue  വി.കെ. ഇബ്രാഹിം കുഞ്ഞ്
ഗിരീഷ് ബാബു പത്തുലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്
author img

By

Published : May 29, 2020, 9:32 PM IST

എറണാകുളം: തനിക്കെതിരെ കള്ളപ്പണക്കേസ് നൽകിയ പരാതിക്കാരൻ ഗിരീഷ് ബാബു 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു. എറണാകുളം റെസ്റ്റ് ഹൗസിൽ വെച്ച് നടന്ന ചോദ്യം ചെയ്യൽ നാല് മണിക്കൂറോളം നീണ്ടു നിന്നു. രണ്ട് തവണ വീട്ടിൽ വന്ന് ഗിരീഷ് ബാബു പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് വി.കെ.ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. മേലിൽ ഉപദ്രവിക്കില്ലെന്ന് വാഗ്ദാനം ചെയ്തായിരുന്നു പണം ആവശ്യപെട്ടത്. പണം നൽകില്ലെന്ന് അറിയിച്ചതോടെയാണ് ഗിരിഷ് തനിക്കെതിരെ രണ്ടാമത്തെ പരാതി നൽകിയത്. കള്ളപ്പണ ഇടപാട് ആരോപിച്ച് ഗിരീഷ് ബാബു നൽകിയ പരാതി കോടതി പരിഗണിച്ചിരുന്നു. ഇതിനു ശേഷം പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയാലും പണം വാഗ്ദാനം ചെയ്താലും കാര്യമില്ലെന്ന് സാമാന്യ അറിവുള്ള എല്ലാവർക്കും അറിയാവുന്നതാണ്. പരാതിയുടെ പേരിൽ തനിക്കെതിരെ ബ്ലാക്ക് മെയിലിംഗ് ആണ് നടക്കുന്നതെന്നും വി.കെ ഇബ്രാഹിംകുഞ്ഞ് ആരോപിച്ചു.

ഗിരീഷ് ബാബു പത്തുലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്

ഗിരീഷ് ബാബുവിന്‍റെ പരാതിക്കെതിരെ ചില രേഖകൾ വിജിലൻസിന് കൈമാറിയിട്ടുണ്ട്. പരാതിക്കാരനും മൂന്നാമതൊരാളും തമ്മിൽ ഈ കേസുമായി ബന്ധപ്പെട്ട് എഗ്രിമെന്‍റ് ഉണ്ടാക്കിയാൽ അതിന് എന്ത് വിലയാണുള്ളത്. അത്തരമൊരു എഗ്രിമെന്‍റിൽ ഒപ്പിടാൻ താൻ പണം വാഗ്ദാനം ചെയ്തുവെന്നാണ് ഗിരീഷ് പറയുന്നത്. അയാളെ ഇതുവരെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ല. തനിക്കെതിരെ പാർട്ടിയിൽ ഒരു സമ്മർദ്ദവുമില്ല. ഗിരീഷിന്‍റെ സമാന രീതിയിലുള്ള പരാതികളുടെ അവസ്ഥ പിന്നീട് എന്തായിയെന്ന് പരിശോധിക്കാനും വിജിലൻസിനോട് ആവശ്യപ്പെട്ടുവെന്നും ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. കള്ളപ്പണക്കേസ് പിൻവലിക്കാൻ ഇബ്രാംഹിം കുഞ്ഞും മകനും പണം വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാർ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിജിലൻസ് ഐ.ജി.ക്കാണ് അന്വേഷണ ചുമതല. പരാതിക്കാരന്‍റെ മൊഴി കഴിഞ്ഞ ദിവസം വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഇബ്രാഹിം കുഞ്ഞിന്‍റെ മകൻ അബ്ദുൾ ഗഫൂറിനെ ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.