ETV Bharat / city

കൊവിഡ് പ്രതിസന്ധിയില്‍ തളര്‍ന്ന് ഹോംസ്റ്റേ മേഖല

പലിശരഹിത വായ്പ അനുവദിക്കുക, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അടക്കേണ്ട നികുതികൾക്ക് ഒരു വർഷത്തെ കാലാവധി അനുവദിക്കുക, ഇലക്ട്രിസിറ്റി, വാട്ടർ ചാർജുകൾ അടക്കാൻ സമയം നീട്ടി നല്‍കുക എന്നിവയാണ് ഹോംസ്റ്റേ ഉടമകളുടെ പ്രധാന ആവശ്യം.

homestays during covid crising  homestay kerala tourism  kerala homestays  ഹോംസ്റ്റേ പ്രതിസന്ധി കൊവിഡ്  കേരള ടൂറിസം ഹോംസ്റ്റേ  ലോക്ക് ഡൗണ്‍ കേരള ഹോംസ്റ്റേ  ടൂറിസം മന്ത്രി
ഹോംസ്റ്റേ മേഖല
author img

By

Published : Apr 23, 2020, 10:34 AM IST

Updated : Apr 23, 2020, 12:32 PM IST

കൊച്ചി: കൊവിഡിനെ തുടർന്ന് സംസ്ഥാനത്തെ ഹോംസ്റ്റേകൾ നേരിടുന്നത് വന്‍ പ്രതിസന്ധി. രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ ബുക്കിങ്ങുകളെല്ലാം റദ്ദാക്കപ്പെട്ടു. പരമ്പരാഗതമായ ഗൃഹാന്തരീക്ഷത്തിലുള്ള താമസ സൗകര്യവും ഭക്ഷണവുമൊരുക്കി ടൂറിസ്റ്റുകളെ ആകർഷിച്ചിരുന്നവർ നിലനില്‍പിനായുള്ള ശ്രമത്തിലാണ്. ഹോംസ്റ്റേ സംരഭകർക്ക് ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്‌പ അനുവദിക്കുക. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അടക്കേണ്ട നികുതികൾക്ക് ഒരു വർഷത്തെ കാലാവധി അനുവദിക്കുക. ഇലക്ട്രിസിറ്റി, വാട്ടർ ചാർജുകൾ അടക്കാൻ കാലാവധി നീട്ടിനൽകുക തുടങ്ങിയവയാണ് ഹോംസ്റ്റേ ഉടമകളുടെ പ്രധാന ആവശ്യം.

കൊവിഡ് പ്രതിസന്ധിയില്‍ തളര്‍ന്ന് ഹോംസ്റ്റേ മേഖല

ഹോംസ്റ്റേ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി നൽകണമെന്നും ഫീസ് കുറച്ച് നൽകണമെന്നും മൈസൺ കാസെറോ ഹോംസ്റ്റേ ഉടമയും കേരള ഹാറ്റ്സ് ജില്ലാ സെക്രട്ടറിയുമായ ജൈസൺ മാത്യൂ ആവശ്യപ്പെട്ടു. ഹോംസ്റ്റേ മേഖലയുടെ ക്ഷേമത്തിനായി സർക്കാർ ഇതു വരെ കാര്യമായൊന്നും ചെയ്‌തിട്ടില്ലെന്ന് ഫോർട്ട് കൊച്ചിയിലെ ഡിലൈറ്റ് ഹോംസ്റ്റേ ഉടമ ഡേവിഡ് ലോറൻസ് പറഞ്ഞു. വെള്ളം, വൈദ്യുതി ഉൾപ്പടെയുള്ളവക്ക് ചാർജുകൾ ഈടാക്കുന്നത് വ്യാവസായിക നിരക്കിലാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും ഇവര്‍ നിവേദനം നല്‍കിയിട്ടുണ്ട്.

ആഗോളതലത്തില്‍ കേരള ടൂറിസത്തിന് പേര് നല്‍കിയ ഈ മേഖലയെ സഹായിക്കാൻ സർക്കാർ തയ്യാറാവണമെന്നാണ് സംരംഭകർ ആവശ്യപ്പടുന്നത്. സർക്കാറിന്‍റെ കൈത്താങ്ങ് ലഭിച്ചില്ലങ്കിൽ ഈ മേഖല തന്നെ ഇല്ലാതാവുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്തെ ഹോംസ്റ്റേകളിൽ പകുതിയോളം പ്രവർത്തിക്കുന്നത് ഫോർട്ട് കൊച്ചിയിലും പരിസരങ്ങളിലുമാണ്.

Last Updated : Apr 23, 2020, 12:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.