ETV Bharat / city

സ്പ്രിംഗ്ലര്‍ കരാറിന് സ്റ്റേയില്ല; കർശന ഉപാധികളോടെ അനുമതി - പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് ഉൾപ്പെടെ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്

highcourt on spinklr controversy  സ്പ്രിംഗ്ലർ കരാര്‍ ഹൈക്കോടതി  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ സ്പ്രിംഗ്ലർ
ഹൈക്കോടതി
author img

By

Published : Apr 24, 2020, 6:11 PM IST

കൊച്ചി: കൊവിഡ് നിരീക്ഷണത്തിലുള്ള രോഗികളിടെ വിവരങ്ങൾ ശേഖരിക്കാന്‍ യുഎസ് കമ്പനിയായ സ്പ്രിംഗ്ലറിനെ നിയോഗിച്ച സംഭവത്തിൽ നടപടികൾ തുടരാൻ ഉപാധികൾ വച്ച് ഹൈക്കോടതി. കരാറിനെതിരെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി കമ്പനി ഉപയോഗിക്കരുത്. വിവരശേഖരണം വ്യക്തിയുടെ അനുമതിയോടെ മാത്രമേ നടത്താൻ പാടുള്ളൂ. രോഗ വിവരങ്ങൾ സ്പ്രിംഗ്ലർ കമ്പനി നേരിട്ടോ അല്ലാതെയോ മറ്റാർക്കും നൽകരുത് തുടങ്ങിയ ഉപാധികള്‍ കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.

ഡാറ്റകൾ വിശകലനത്തിന് ശേഷം സർക്കാറിന് തിരിച്ച് നൽകണം. ഡാറ്റയുടെ രഹസ്യസ്വഭാവം സംരക്ഷിക്കുകയെന്നത് പ്രാഥമിക ലക്ഷ്യമായിരിക്കണം. ഒരു തരത്തിലുമുള്ള പ്രചാരണങ്ങൾക്കും ഈ കരാർ കമ്പനി ഉപയോഗിക്കരുത്. സർക്കാർ ലോഗോയും ഉപയോഗിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. സ്പ്രിംഗ്ലര്‍ ഇടപാടിലെ സർക്കാറിന്‍റെ നിലപാടിനോട് യോജിപ്പില്ലെന്നും കോടതി നിരീക്ഷിച്ചു.

ഈ സമയത്ത് കരാർ റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുന്നില്ല. സ്‌പ്രിംഗ്ലറിന് നൽകുന്ന പേര്, മേൽവിലാസം, ഫോൺ നമ്പർ, ആധാർ വിവരങ്ങൾ രഹസ്യമായിരിക്കണമെന്നും കോടതി നിർദേശിച്ചു. സംസ്ഥാന സർക്കാർ സമീപിച്ചാൽ ഡാറ്റാ കൈകാര്യം ചെയ്യാൻ എല്ലാ സഹായവും നൽകാമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. അഞ്ച് മാസത്തെ കരാറിന് ശേഷം ശേഷം കേന്ദ്രത്തെ സമീപിക്കാമെന്ന് സംസ്ഥാനം സമ്മതിച്ചു.

മൂന്നാഴ്‌ചക്ക് ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ, അഭിഭാഷകനായ ഗോപാലകൃഷ്ണൻ എന്നിവരാണ് സ്പ്രിംഗ്ലർ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.