ETV Bharat / city

കെ റെയിൽ : ഹർജികൾ ഹൈക്കോടതി രണ്ടാഴ്‌ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി - HIGH COURT WILL HEAR THE PETITION AGAINST K RAIL

സാമൂഹികാഘാത പഠന സർവേക്ക് അനുമതി ഇല്ലെന്ന കേന്ദ്ര സർക്കാർ വിശദീകരണത്തിൽ കോടതി വ്യക്തത തേടി

കെ റെയിൽ ഹർജികൾ രണ്ടാഴ്‌ച കഴിഞ്ഞ് പരിഗണിക്കുമെന്ന് ഹൈക്കോടതി  കെ റെയിൽ ഹർജികൾ  കെ റെയിൽ വിവിധ ഹർജികൾ  കെ റെയിലുമായി ബന്ധപ്പെട്ട ഹർജികൾ രണ്ടാഴ്‌ച കഴിഞ്ഞ് ഹൈക്കോടതി പരിഗണിക്കും  ഹൈക്കോടതി കെ റെയിൽ ഹർജി  ഹൈക്കോടതി കെ റെയിൽ ഹർജി പരിഗണന  PETITION AGAINST THE K RAIL  PETITION AGAINST THE K RAIL HIGH COURT WILL HEAR AFTER TWO WEEKS  HIGH COURT WILL HEAR THE PETITION AGAINST K RAIL  HIGH COURT WILL HEAR THE PETITION AGAINST K RAIL AFTER TWO WEEKS
കെ റെയിൽ : ഹർജികൾ രണ്ടാഴ്‌ച കഴിഞ്ഞ് പരിഗണിക്കുമെന്ന് ഹൈക്കോടതി
author img

By

Published : Jun 30, 2022, 12:06 PM IST

എറണാകുളം : കെ റെയിലുമായി ബന്ധപ്പെട്ട ഹർജികൾ രണ്ടാഴ്‌ച കഴിഞ്ഞ് ഹൈക്കോടതി പരിഗണിക്കും. സാമൂഹികാഘാത പഠന സർവേക്ക് അനുമതി ഇല്ലെന്ന കേന്ദ്ര സർക്കാർ വിശദീകരണത്തിൽ കോടതി വ്യക്തത തേടിയിരുന്നു. മറുപടിയ്ക്ക് കേന്ദ്രം സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി മാറ്റിയത്.

നേരത്തെ ഹർജികൾ പരിഗണിക്കവെ സാമൂഹികാഘാത പഠനത്തിന്‍റെ പേരിൽ കെ റെയിൽ എന്ന് രേഖപ്പെടുത്തിയ വലിയ കല്ലുകൾ ഇടുന്നതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. കല്ലിടലിന്‍റെ പേരിൽ അനിഷ്‌ട സംഭവങ്ങൾ ഉണ്ടായതും കോടതി ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, സാമൂഹികാഘാത പഠനവുമായി മുന്നോട്ട് പോകുന്നതിൽ തടസമില്ലെന്നാണ് കോടതി ഇതുവരെ സ്വീകരിച്ച നിലപാട്.

Also read: കെ റെയിൽ : ഹർജികൾ ഇന്ന് പരിഗണിക്കാന്‍ ഹൈക്കോടതി

അതേസമയം സാമൂഹികാഘാത പഠനത്തിനടക്കം അനുമതി നൽകിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ പദ്ധതിയുടെ സർവേക്ക് കേന്ദ്രാനുമതിയില്ലെന്ന വിശദീകരണത്തിലാണ് കോടതി വ്യക്തത തേടിയത്. ഡിപിആർ തയ്യാറാക്കുന്നതിന് മാത്രമാണ് തത്വത്തിൽ അനുമതി നൽകിയതെന്നായിരുന്നു കേന്ദ്ര സർക്കാരിന്‍റെ നിലപാട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.