ETV Bharat / city

വ്യാജരേഖ കേസിന്‍റെ സർക്കുലര്‍ പിന്‍വലിച്ചിട്ടില്ലെന്ന് കെസിബിസി - ആലഞ്ചേരി

"സര്‍ക്കുലര്‍ പള്ളികളിൽ വായിക്കണമോയെന്നത്  രൂപത മെത്രാൻമാർക്ക് തീരുമാനിക്കാമെന്നാണ് അറിയിച്ചത്"

വ്യാജരേഖ കേസ്; സർക്കുലര്‍ പിന്‍വലിച്ചട്ടില്ലെന്ന് കെസിബിസി
author img

By

Published : Jun 9, 2019, 11:49 AM IST

Updated : Jun 9, 2019, 12:25 PM IST

കൊച്ചി: കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലിന്‍റെ (കെസിബിസി) വർഷകാല സമ്മേളനത്തില്‍ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലര്‍ പിന്‍വലിച്ചുവെന്ന പ്രചാരണം ശരിയല്ലെന്ന് അധികൃതര്‍. സര്‍ക്കുലര്‍ പള്ളികളിൽ വായിക്കണമോയെന്നത് രൂപത മെത്രാൻമാർക്ക് തീരുമാനിക്കാമെന്നാണ് അറിയിച്ചത്. സര്‍ക്കുലറില്‍ വ്യാജരേഖ കേസില്‍ കര്‍ദിനാളിനെ അനുകൂലിച്ചും അന്വേഷണത്തെ സ്വാഗതം ചെയ്തുകൊണ്ടുമുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നു. പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും വിമർശനം ശക്തമായതോടെയാണ് സര്‍ക്കുലര്‍ വിഷയത്തില്‍ മെത്രാന്മര്‍ക്ക് തീരുമാനമെടുക്കാമെന്ന അറിയിപ്പ് നല്‍കിയതെന്നും കെസിബിസി അധികൃതര്‍ അറിയിച്ചു.

Intro:Body:

വിവാദ സർക്കുലറിൽ മലക്കം മറിഞ്ഞ് കെ.സി.ബി.സി.

സർക്കുലർ പിൻവലിച്ചുവെന്ന പ്രചാരണം ശരിയല്ല. ഉള്ളടക്കത്തിൽ മാറ്റമില്ല. പള്ളികളിൽ വായിക്കണമോയെന്നത സാഹചര്യമനുസരിച്ച് രൂപത മെത്രാൻ മാർക്ക് തീരുമാനിക്കാമെന്നാണ് അറിയിച്ചതെന്നും വിശദീകരണം.

വർഷകാല സമ്മേളനത്തെ തുടർന്ന് പുറത്തിറക്കിയ സർക്കുലറിൽ, വ്യാജരേഖ കേസിൽ നിലവിൽ നടക്കുന്ന അന്വേഷണത്തെ സ്വാഗതം ചെയ്തും വിവാദ ഭൂമി ഇടപാടിൽ കർദിനാൾ ആലഞ്ചേരിയെ പൂർണ്ണമായും പിന്തുണച്ചുമുള്ള പരാമർശങ്ങൾ ഇടം പിടിച്ചിരുന്നു. ഈ സർക്കുലർ ഇന്ന് പള്ളികളിൽ വായിക്കണമെന്നായിരുന്നു നിർദേശിച്ചത്.എന്നാൽ ഇതിനെതിരെ വിമർശനം ശക്തമായതോടെ പള്ളികളിൽ വായിക്കേണ്ടതില്ലന്ന് അറിയിക്കുകയായിരുന്നു. എതിർപ്പിനെ തുടർന്ന് കെ.സി.ബി.സി സർക്കുലർ പിൻവലിച്ചുവെന്ന പ്രചാരണം ശക്തമായതോടെയാണ് വിശദീകരണവുമായി കെ.സി.ബി.സി വാർത്ത കുറിപ്പ് ഇറക്കിയത്.

Conclusion:
Last Updated : Jun 9, 2019, 12:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.