ETV Bharat / city

പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ നാടൻ പാട്ട് കലാകാരൻ അറസ്റ്റില്‍ - Folk song artist arrested

പെൺകുട്ടിയോട് ടയറിന് കാറ്റടിക്കാൻ ആവശ്യപ്പെടുകയും വസ്ത്രത്തിന്‍റെ താഴ്ഭാഗത്ത് കാമറ വച്ച് ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. എന്നാൽ ഇത് മനസ്സിലാക്കി പെൺകുട്ടി മൊബൈൽ ഫോൺ ബലമായി പിടിച്ച് വാങ്ങി ഓടി രക്ഷപെട്ട് വീട്ടുകാരെ അറിയിക്കുകയായിരുന്നു.

Folk song artist arrested for filming private scenes of girl on mobile
പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ നാടൻ പാട്ട് കലാകാരൻ അറസ്റ്റില്‍
author img

By

Published : Aug 5, 2021, 7:28 PM IST

എറണാകുളം: പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ സംഭവത്തില്‍ നാടൻ പാട്ട് കലാകാരനെ പൊലീസ് അറസ്റ്റു ചെയ്തു. നായത്തോട് പതിക്കൽക്കുടി വീട്ടിൽ രതീഷിനെയാണ് (40) നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സൈക്കിൾ പഞ്ചറൊട്ടിക്കാൻ വീട്ടിലെത്തിയ വിദ്യാർഥിനിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രതി മൊബൈലിൽ പകർത്തിയിരുന്നു.

പെൺകുട്ടിയോട് ടയറിന് കാറ്റടിക്കാൻ ആവശ്യപ്പെടുകയും വസ്ത്രത്തിന്‍റെ താഴ്ഭാഗത്ത് കാമറ വച്ച് ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. എന്നാൽ ഇത് മനസ്സിലാക്കി പെൺകുട്ടി മൊബൈൽ ഫോൺ ബലമായി പിടിച്ച് വാങ്ങി ഓടി രക്ഷപെട്ട് വീട്ടുകാരെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ ഫോൺ ഉൾപ്പടെ പൊലീസിന് പരാതി നൽകിയതോടെയാണ് പ്രതി കുടുങ്ങിയത്.

പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സമാനമായ പരാതി പ്രതിക്കെതിരെ മുമ്പും ഉയർന്നതായാണ് ആരോപണമുയരുന്നത്. നാടൻ പാട്ട് കലാരംഗത്ത് സജീവമായിരുന്ന പ്രതി ഇപ്പോൾ സൈക്കിൾ റിപ്പയറിങ് ജോലി തുടങ്ങിയിരുന്നു. ഇതിനകം ഇയാൾ നിരവധി ചാനൽ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.