ETV Bharat / city

സംസ്ഥാനത്തെ തിയറ്ററുകൾ തുറക്കാൻ അനുവദിക്കണമെന്ന് ഫിയോക് - fiyok theatre news

വിനോദനികുതിയും 2020 മാർച്ച് മുതൽ വരുന്ന ഡിസംബർ വരെയുള്ള വൈദ്യുതി ഫിക്‌സഡ് ചാർജും പൂർണമായും ഒഴിവാക്കണമെന്ന് ഫിയോക്

ഫിയോക് വാര്‍ത്ത  ഫിയോക്  തിയറ്ററുകൾ ഫിയോക് വാര്‍ത്ത  കൊവിഡ് തിയറ്ററുകള്‍ ഫിയോക് വാര്‍ത്ത  fiyok urges kerala govt reopen theatres  fiyok theatre reopening news  fiyok theatre news  fiyok news
സംസ്ഥാനത്തെ തിയറ്ററുകൾ തുറക്കാൻ അനുവദിക്കണമെന്ന് ഫിയോക്
author img

By

Published : Aug 7, 2021, 3:04 PM IST

എറണാകുളം: സംസ്ഥാനത്തെ തിയറ്ററുകൾ തുറക്കാൻ അനുവദിക്കണമെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. നാല് പ്രദർശനങ്ങളോടെ തിയറ്ററുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം. അടഞ്ഞു കിടക്കുന്ന തിയറ്ററുകൾ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നും തിയറ്റർ ഉടമകളുടെ സംഘടന വ്യക്തമാക്കി.

വൈദ്യുതി ഫിക്‌സഡ് ചാർജായി ഒരു മാസം എഴുപതിനായിരം രൂപ വരെ നൽകേണ്ടി വരുന്ന തിയറ്ററുകളുണ്ട്. മാസത്തിൽ ഒന്നര ലക്ഷം രൂപയോളമാണ് ചെലവ് വരുന്നത്. ലോൺ അടവ് മുടങ്ങിയതിനാൽ ജപ്‌തി ഭീഷണി നേരിടുന്ന തിയറ്ററുകളും ഉണ്ട്. തിയറ്ററുകൾക്കായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം.

Also read: സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ ഗൗരവമായി ചർച്ച ചെയ്യുമെന്ന് പി രാജീവ്

വിനോദനികുതിയും 2020 മാർച്ച് മുതൽ വരുന്ന ഡിസംബർ വരെയുള്ള വൈദ്യുതി ഫിക്‌സഡ് ചാർജും പൂർണമായും ഒഴിവാക്കണമെന്നും ഫിയോക് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കണമെന്നത് ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങളാണ് തിയറ്റർ ഉടമകളുടെ സംഘടന സർക്കാരിനോട് ആവശ്യപ്പെടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.