ETV Bharat / city

കൊച്ചി ലഹരിമരുന്ന് കേസ് അട്ടിമറി: അന്വേഷണത്തിന് ഉത്തരവിട്ട് എക്‌സൈസ് കമ്മിഷണര്‍ - kochi mdma seizure excise probe news

അഡീഷണല്‍ എക്‌സൈസ് കമ്മിഷണര്‍ക്കാണ് അന്വേഷണ ചുമതല

കൊച്ചി മയക്കുമരുന്ന് കേസ് വാര്‍ത്ത  കൊച്ചി ലഹരിമരുന്ന് കേസ് വാര്‍ത്ത  കൊച്ചി 11 കോടി ലഹരിമരുന്ന് വാര്‍ത്ത  കൊച്ചി ഫ്ലാറ്റ് ലഹരിമരുന്ന് അന്വേഷണം വാര്‍ത്ത  കൊച്ചി മയക്കുമരുന്ന് കേസ് അട്ടിമറി വാര്‍ത്ത  കൊച്ചി മയക്കുമരുന്ന് കേസ് അട്ടിമറി അന്വേഷണം വാര്‍ത്ത  കൊച്ചി ലഹരിമരുന്ന് കേസ് എക്‌സൈസ് കമ്മിഷണര്‍ വാര്‍ത്ത  kochi mdma seizure case news  kochi mdma seizure case probe news  kochi mdma seizure excise probe news  kochi flat mdma seizure news
കൊച്ചി ലഹരിമരുന്ന് കേസ് അട്ടിമറി: അന്വേഷണത്തിന് ഉത്തരവിട്ട് എക്‌സൈസ് കമ്മിഷണര്‍
author img

By

Published : Aug 25, 2021, 1:59 PM IST

എറണാകുളം: കൊച്ചിയില്‍ 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിലെ അട്ടിമറി അന്വേഷിക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ ഉത്തരവിട്ടു. അഡീഷണല്‍ എക്‌സൈസ് കമ്മിഷണര്‍ക്കാണ് അന്വേഷണ ചുമതല.

അട്ടിമറി ആരോപണം

എൺപത്തിയാറ് ഗ്രാം മയക്കുമരുന്നുമായി സ്ത്രീകൾ ഉൾപ്പെടുന്ന ഏഴംഗ സംഘത്തെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇതിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേരെ വിട്ടയച്ചിരുന്നു. പിന്നീട് അഞ്ച് പേരെ പ്രതികളാക്കിയായിരുന്നു കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇവരെ കാക്കനാട് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്‌തു.

ഇതിനിടെ, പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു കിലോ എംഡിഎംഎ മയക്കുമരുന്ന് കൂടി എക്സൈസ് പിടിച്ചെടുത്തു. എന്നാൽ ഇതിൽ ഇവരെ പ്രതി ചേർക്കാൻ എക്സൈസ് തയ്യാറായില്ല. ഇതേ തുടർന്നാണ് കേസില്‍ പ്രധാന പ്രതിയാകേണ്ട യുവതിയെ ഒഴിവാക്കാന്‍ എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടെന്നും കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും ആരോപണം ഉയർന്നത്.

രണ്ടു പേരെ ഒഴിവാക്കിയതിന് പിന്നാലെ ഒരു കിലോഗ്രാം ലഹരിമരുന്നും അപ്രത്യക്ഷമായി. ഫ്‌ളാറ്റിലുണ്ടായിരുന്ന ഒരു മാന്‍കൊമ്പും മൊബൈല്‍ ഫോണുകളും കണ്ടെത്തിയ പണവും ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന വിദേശയിനം പട്ടികളും മഹസറില്‍ ഉള്‍പ്പെടുത്തിയില്ല. ഗുരുതര വീഴ്‌ച ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായതോടെയാണ് എക്‌സൈസ് കമ്മിഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

പിടിയിലായത് വന്‍ സംഘം

കാക്കനാട്ടെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടുകള്‍ നടക്കുന്നതായി കേന്ദ്ര നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരം സംസ്ഥാന എക്‌സൈസിന് കൈമാറുകയായിരുന്നു. സംസ്ഥാന എക്‌സൈസ് എൻഫോഴ്സ്മെന്‍റ് സക്വാഡും കസ്റ്റംസ് പ്രിവന്‍റീവ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതികളെ പിടികൂടിയത്.

മാരക മയക്കുമരുന്നായ എംഡിഎംഎ കേരളത്തിന്‍റെ വിവിധ ഇടങ്ങളിൽ വിതരണം ചെയ്യുന്ന വൻ സംഘമാണ് പിടിയിലായത്. ചെന്നൈയിൽ നിന്ന് ആഢംബര കാറിൽ കുടുംബസമേതം യാത്ര ചെയ്യുന്നവരെന്ന വ്യാജേനെയാണ് പ്രതികൾ മയക്കുമരുന്ന് കടത്തിയത്. സ്ത്രീകളും വിദേശ ഇനത്തിൽപ്പെട്ട നായ്ക്കളുമായി കാറിൽ യാത്ര ചെയ്‌ത് ഇവർ ചെക്ക്പോസ്റ്റുകളിലും വാഹന പരിശോധനകളിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ചിരുന്നു.

Read more: കൊച്ചിയിലെ മയക്കുമരുന്നുവേട്ട; പ്രതികളെ എക്‌സൈസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.